| ഇന്ത്യന്‍ വംശജ കലിഫോര്‍ണിയയുടെ ആദ്യ അറ്റോര്‍ണി ജനറല്‍ |
| കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് കലിഫോര്‍ണിയയുടെ ആദ്യ വനിതാ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിയും ലൊസാഞ്ചലസിലെ ഡിസ്‌ട്രിക്‌ട് അറ്റോര്‍ണിയുമായ സ്‌റ്റീവ് കൂളിയെയാണ് ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥിയായ കമല പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നാഴ്‌ചയ്‌ക്കുശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. അറ്റോര്‍ണി ജനറല്‍ സ്‌ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയും ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയും കമലയാണ്. തമിഴ്‌നാട്ടില്‍നിന്നും അമേരിക്കയില്‍ കുടിയേറിയ സ്‌തനാര്‍ബുദരോഗ വിദഗ്‌ധ ഡോ. ശ്യാമള ഗോപാലന്റെയും സ്‌റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്‌ത്ര പ്രഫസറും ജമൈക്കന്‍ വംശജനുമായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല. (mangalam) |
| ======================================================= |
Thursday, November 25, 2010
അറ്റോര്‍ണി ജനറല്‍ ഇന്ത്യന്‍ വംശജ :
Subscribe to:
Post Comments (Atom)
No comments:
Post a Comment