Friday, July 2, 2010

Politricks---protests without reading the judgement?

കോടതി വിലക്കിയത്‌ 'റോഡ്‌ മാര്‍ജി'നകത്തെ യോഗം; പ്രതിഷേധം കാര്യം മനസിലാക്കാതെ
Text Size:
കൊച്ചി: പൊതുനിരത്തിലെ പൊതുയോഗം സംബന്ധിച്ച്‌ ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലവും അന്തഃസത്തയും പൂര്‍ണമായും തിരിച്ചറിയും മുമ്പാണ്‌ രാഷ്‌ട്രീയ കക്ഷികള്‍ ഇതിനെതിരേ പ്രക്ഷോഭം തുടങ്ങിയത്‌.

റോഡിന്റെ ടാര്‍ ചെയ്‌ത ഭാഗത്തും 'റോഡ്‌ മാര്‍ജി'നിലും യോഗം ചേരുന്നതു മാത്രമാണ്‌ കോടതി നിരോധിച്ചത്‌. ടാര്‍മാര്‍ക്കിനു വെളിയില്‍ യോഗം ചേരുന്നതു കോടതി നിരോധിച്ചിട്ടില്ല.

റോഡ്‌ മാര്‍ജിനു വെളിയില്‍ യോഗം ചേരുന്നതിനേയും കോടതി എതിര്‍ത്തിട്ടില്ലെന്ന്‌ വിധിന്യായം അടിവരയിടുന്നു.

പൊതുനിരത്തിലെ ടാറിട്ട ഭാഗത്ത്‌ ജനങ്ങള്‍ പൊതുയോഗത്തിന്റെ പേരില്‍ കൂട്ടംകൂടുന്നതിന്റേയും കസേരയിട്ടിരിക്കുന്നതിന്റേയും ഫോട്ടോകള്‍ കണ്ടശേഷമാണു ഹൈക്കോടതി നിരോധന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പൊതുയോഗം നിരോധിച്ചെന്ന രീതിയില്‍ കോടതിക്കെതിരേ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്‌ സി.പി.എം. അഴിച്ചുവിടുന്നത്‌.

ആലുവ റെയില്‍വേ സ്‌റ്റേഷനു മുന്നിലെ പൊതുമരാമത്തു വകുപ്പിന്റെ റോഡില്‍ സ്‌ഥിരമായി പൊതുയോഗം ചേരുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ ദുരവസ്‌ഥ റോഡില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

നിരത്തിലെ ടാറിട്ട ഭാഗത്തും 'റോഡ്‌ മാര്‍ജിനി'ലും പൊതുയോഗത്തിന്റെ പേരില്‍ ഗതാഗത തടസമുണ്ടാക്കിക്കൂടെന്നു കോടതി പറഞ്ഞു. ഇക്കാര്യം വ്യക്‌തമായി തിരിച്ചറിയാതെയാണ്‌ ഉത്തരവ്‌ വാര്‍ത്തയായ നിമിഷം മുതല്‍ രാഷ്‌ട്രീയ കക്ഷികള്‍ കോടതിക്കെതിരേ ആഞ്ഞടിക്കാന്‍ തുടങ്ങിയത്‌. വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ഉപയോഗത്തിനുവേണ്ടിയുള്ളതാണ്‌ റോഡുകള്‍ എന്നിരിക്കെ റോഡില്‍ പൊതുയോഗക്കാരുടെ കൈയേറ്റം ചിത്രങ്ങളിലൂടെ ബോധ്യപ്പെട്ട കോടതി ജനങ്ങളുടെ പൊതുനീതിയാണ്‌ ലക്ഷ്യമിട്ടതെന്ന്‌ ഉത്തരവില്‍ വ്യക്‌തമാക്കുന്നു. ആലുവയില്‍ സ്‌റ്റേജിന്റെ ഒരുഭാഗം റോഡിലേക്കു കയറിനില്‍ക്കുന്നതിന്റെ ചിത്രം കോടതി വീക്ഷിച്ചു.

പൊതുവഴിയില്‍ ടാറിട്ട ഭാഗത്ത്‌ കസേരയിട്ടിരുന്നു പ്രസംഗം കേള്‍ക്കുന്നവരുടെ ചിത്രവും കണ്ടു. സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടി നിരോധിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എതിര്‍പ്പു പ്രതീക്ഷിക്കുന്നില്ലെന്നും ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും പി.എസ്‌. ഗോപിനാഥനും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

No comments:

Post a Comment