Monday, August 23, 2010

അഴിമതി നമ്മുടെ ശാപം

ജസ്റ്റിസ് എം. കൃഷ്ണന്‍ നായരുടെ കാറ് എറിഞ്ഞുതകര്‍ത്തു
Posted on: 23 Aug 2010


തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും ഉപലോകായുക്തയുമായിരുന്ന ജസ്റ്റിസ് എം. കൃഷ്ണന്‍ നായരുടെ വീട്ടിന് നേരെ കല്ലേറ്. വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

ഞായറാഴ്ച രാത്രി 10.55 ഓടെ ശാസ്തമംഗലത്തെ വീട്ടിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ്കാറ് എറിഞ്ഞുതകര്‍ത്തത്. കാവലുണ്ടായിരുന്ന പോലീസുകാര്‍ എത്തിയപ്പോഴേക്കും ബൈക്കിലെത്തിയവര്‍ രക്ഷപ്പെട്ടു.

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി കണ്ടെത്തി ലിസ്റ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടത് എം. കൃഷ്ണന്‍ നായരാണ്. ഇത് സംബന്ധിച്ച് ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡി.സി.പി. നാഗരാജു, എ.സി. കൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മ്യൂസിയം പോലീസ് കേസ്സെടുത്തു. (mathrubhumi).

No comments:

Post a Comment