നഴ്‌സിങ്ങില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പിന്തള്ളുന്നു
Posted on: 03 Oct 2010
2009-ല്‍ ഇവരുടെ എണ്ണം 3128 ആയി ഉയര്‍ന്നു. ഇക്കൊല്ലം ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മെയില്‍ നഴ്‌സുമാരുടെ എണ്ണം 2726 ആണ്. ഇപ്പോള്‍ രാജ്യത്തെ മൊത്തം നഴ്‌സുമാരില്‍ 20 ശതമാനത്തോളം ആണുങ്ങളാണെന്നും പരാമര്‍ശമുണ്ട്.
വിദേശത്തും സ്വദേശത്തും ധാരാളം തൊഴിലവസരങ്ങള്‍ ഉള്ളതാണ് ലിംഗഭേദമില്ലാതെ വിദ്യാര്‍ഥികളെ ഇപ്പോള്‍ നഴ്‌സിങ് പഠനത്തിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പറയപ്പെടുന്നു.ഡോംബിവ്‌ലിയിലെ ഒരു നഴ്‌സിങ് സ്ഥാപനത്തില്‍ എം.എസ്‌സി. നഴ്‌സിങ്ങിന് ഒമ്പത് ആണ്‍കുട്ടികള്‍ പഠിക്കുന്നു. ഈ ക്ലാസില്‍ ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. നഴ്‌സിങ് കോളേജുകളില്‍ മൊത്തം സീറ്റുകളുടെ 10 ശതമാനം ആണ്‍കുട്ടികള്‍ക്ക് നീക്കിവെക്കണമെന്ന് നിര്‍ദേശം ഉണ്ടെന്ന് നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് രാംലിംഗ് മാലി പറഞ്ഞു. (mathrubhumi)
No comments:
Post a Comment