Friday, October 29, 2010


വംശീയാക്രമണത്തിന് ഇരയായ ഇന്ത്യന്‍ ബാലന് ശസ്ത്രക്രിയ

മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ വംശീയാക്രമണത്തിനിരയായ 12 കാരനായ ഇന്ത്യന്‍ വംശജനായ  ആണ്‍കുട്ടിക്ക് കണ്ണിന് ശസ്ത്രക്രിയ നടത്തുന്നു. മെല്‍ബണിലെ നോബിള്‍ പാര്‍ക്കിലെ കാര്‍കാത്ത സ്‌കൂളിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണ് എട്ടു പേരടങ്ങുന്ന ആസ്‌ട്രേലിയന്‍ വിദ്യാര്‍ഥി സംഘം സ്‌കൂള്‍ കോഓഡിനേറ്ററുടെ ഓഫിസിനു പുറത്തു വെച്ച് മുഖത്തടിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഈ കുട്ടിയുടെ കോര്‍ണിയ മാറ്റി വെക്കല്‍ ശസ്ത്രക്രിയയാണ് മെല്‍ബണില്‍ നടക്കുന്നത്. 
കാരണങ്ങളൊന്നുമില്ലാതെ തന്റെ പിന്നാലെ വന്ന വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
========================================================

No comments:

Post a Comment