| അഴകിനും ആരോഗ്യത്തിനും തേന്‍ | ||
ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തി മ്യദുത്വം കൈവരിക്കാനും തേന്‍ സഹായിക്കുന്നു.അതിനാല്‍ ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയാണ് തേന്‍. ഷാംപു, ക്രീമുകള്‍ എന്നിവയിലും തേന്‍ ഉപയോഗിക്കുന്നുണ്ട്. പഴകിയതും ശുദ്ധവുമായ തേന്‍ 15 മില്ലി വീതം ദിവസവും കഴിക്കുന്നത് ദുര്‍മേദസിനെ കുറയ്‌ക്കും. മുഖത്ത് തേന്‍ പുരട്ടി അല്‌പ സമയത്തിനു ശേഷം കഴുകിക്കളയുക. മുഖസൗന്ദര്യം വര്‍ദ്ധിക്കും.വായ്‌പുണ്ണ് ഉളളവര്‍ക്കും തേന്‍ ഉത്തമമാണ്. ഇവര്‍ പച്ചവെളളത്തില്‍ തേന്‍ ചേര്‍ത്തു വായ് കൊളളണം. തീ പൊളളല്‍ മൂലമുളള അസ്വസ്‌ഥതകള്‍ ഒഴിവാക്കാനും തേനിനോളംപോന്ന മറ്റൊരു ഔഷധമില്ല. പൊളളിയ ഭാഗത്ത് ഉടന്‍ തന്നെ തേന്‍ പുരട്ടുന്നത് പോള വരാതെ തടയും. ചിക്കന്‍പോക്‌സിന്റെ ഭാഗമായി ശരീരത്തു പ്രത്യക്ഷപ്പെടുന്ന കലകളില്‍ തേന്‍ പുരട്ടുന്നത് അവ പെട്ടെന്നു കുറയാന്‍ സഹായിക്കും. ആയുര്‍വേദ വിധിപ്രകാരം ശരീരത്തിനു പുറത്തു മാത്രമല്ല ആന്തരികാവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും തേന്‍ ഗുണപ്രദമാണ്. ബേബികെയര്‍ ഉല്‌പന്നങ്ങളില്‍ വരെ തേന്‍ ചേര്‍ക്കുന്നുവെന്നു പറയുമ്പോള്‍ തേനിന്റെ മാഹാത്മ്യം ഊഹിക്കാവുന്നതേയുളളൂ. കരിയില്‍ തേന്‍ ചേര്‍ത്ത് പല്ലു തേയ്‌ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല വസ്‌തുക്കളിലും അറിഞ്ഞോ അറിയാതെയോ തേന്‍ ഒരു ഘടകമാവാറുണ്ട് എന്നതാണ് സത്യം. ബാത്ത്‌സോപ്പ് മുതല്‍ മരുന്നുകള്‍ വരെ ഈ ഗണത്തില്‍പ്പെടുത്താം.(mangalam) ====================================================== | ||
Monday, November 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment