Saturday, November 6, 2010

നായും കുരങ്ങും നുഴഞ്ഞുകയറാതിരിക്കാന്‍ പ്രത്യേക നടപടി
ന്യൂഡല്‍ഹി: ഇന്ദ്രപ്രസ്‌ഥത്തിലെ വഴികളില്‍ സ്വൈര്യവിഹാരം നടത്തുന്ന കുരങ്ങന്‍മാര്‍ക്കും നായ്‌ക്കള്‍ക്കും ഒബാമാ സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ മൂക്കുകയര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രാമാര്‍ഗത്തില്‍ ഇവ നുഴഞ്ഞുകയറി തടസമുണ്ടാകാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പ്രത്യേക പരിശീലകരുടെയും നായ-കുരങ്ങുപിടിത്തക്കാരുടെയും സഹായം തേടി.

ഒബാമ താമസിക്കുന്ന മൗര്യാ ഷെറാട്ടണ്‍ ഹോട്ടലിന്‌ എതിര്‍വശത്തുള്ള വനത്തിലെയും രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ സമാധിസ്‌ഥലമായ രാജ്‌ഘട്ടിനുസമീപത്തെ കുരങ്ങന്‍മാരെയും നായ്‌ക്കളെയും അകറ്റിനിര്‍ത്താനാണു മുഖ്യമായും പ്രത്യേക പരിശീലകരുടെ സഹായം തേടിയിരിക്കുന്നത്‌
======================================================.

No comments:

Post a Comment