
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ചില ഉപാധികള്‍ വെച്ചതുകൊണ്ടാണ് പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി തുടങ്ങാന്‍ വൈകുന്നതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. എറണാകുളം-പുണെ സൂപ്പര്‍ഫാസ്റ്റ് വണ്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിപാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ വൈകുന്നു. മതിയായ കോച്ചുകള്‍ ലഭ്യമല്ലാത്തതിനാലാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു ട്രെയിനുകള്‍ ആരംഭിക്കാന്‍ വൈകുന്നതെന്നും ഇ. അഹമ്മദ് പറഞ്ഞു.
ഡിസംബര്‍ ഒന്നുമുതല്‍ പുണെയില്‍ നിന്നും പുതിയ വണ്ടി സ്ഥിരം സര്‍വീസ് ആയി ഓടിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പുതിയ തീവണ്ടിയുടെ റിസര്‍വേഷന്‍ ഇന്നുമുതല്‍ ലഭ്യമാണ്.
എറണാകുളത്തുനിന്നും (2519) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കാലത്ത് 5.15ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം കാലത്ത് 5.50ന് പുണെയില്‍ എത്തും.
കേരളത്തിലെ മറ്റ് സ്റ്റേഷനുകളില്‍ എത്തുന്ന സമയം: തൃശ്ശൂര്‍-രാവിലെ 6.25, ഷൊറണൂര്‍-7.20, തിരൂര്‍-8.00, കോഴിക്കോട്-8.50, തലശ്ശേരി 9.47, കണ്ണൂര്‍-10.20, കാസര്‍കോട്-11.28.
പുണെയില്‍നിന്നും (2520), ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.45ന് പുറപ്പെടുന്ന വണ്ടി പിറ്റെദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. രാത്രി 9.30ന് ആണ് വണ്ടി പനവേലില്‍ എത്തുക. കേരളത്തിലെ സ്‌റ്റേഷനുകളിലെത്തുന്ന സമയം: കാസര്‍കോട്-ഉച്ചയ്ക്ക് 12.07, കണ്ണൂര്‍-1.35, തലശ്ശേരി-1.54, കോഴിക്കോട്-3.10, തിരൂര്‍ 3.49, ഷൊറണൂര്‍-4.45, തൃശ്ശൂര്‍ 5.20.
കേരളത്തിനുപുറത്ത് മംഗലാപുരം ജംക്ഷന്‍, മഡ്ഗാവ്, സാവന്തവാടി റോഡ്, പന്‍വേല്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
ഇതോടെ പുണെയില്‍ നിന്നും കേളത്തിലേക്ക് ആഴ്ചയില്‍ മൂന്നു വണ്ടികള്‍ ഉണ്ടാകും. പൂര്‍ണഎക്‌സ് എക്പ്രസ് ശനിയാഴ്ചകളിലാണ് പുണെയില്‍ നിന്നും പുറപ്പെടുന്നത്. ഇത് മഡ്ഗാവില്‍ നിന്നാണ് കൊങ്കണ്‍ പാതയിലേക്ക് കയറുന്നത്. എന്നാല്‍ പുണെ സൂപ്പര്‍ഫാസ്റ്റ് കര്‍ജത്ത് വഴി പനവേലില്‍ എത്തിയാണ് കൊങ്കണ്‍ പാതയിലേക്ക് കയറുക.
No comments:
Post a Comment