| ആദിവാസി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുകൊന്നു; 9 പേര്‍ കസ്‌റ്റഡിയിലെന്നു സൂചന |
| അഗളി: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തുകൊന്നു. ഒമ്പതുപേര്‍ പോലീസ് കസ്‌റ്റഡിയിലായെന്നു സൂചന. ഷോളയൂര്‍ ഗവ. ട്രൈബല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഊത്തുക്കുഴി ആദിവാസി ഊരിലെ വെള്ളിങ്കിരി-ചെല്ലി ദമ്പതികളുടെ മകളുമായ തിലകമണിയെയാണ് വെള്ളിയാഴ്‌ച രാത്രി എട്ടുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടി സ്‌കൂളില്‍നിന്നു മടങ്ങിയെത്താത്തതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഊരുപരിസരത്തു റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി. ശശിധരന്റെയും അഗളി എ.എസ്.പി. രാജ്‌പാല്‍ മീണയുടെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. (mangalam) |
Saturday, January 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment