കൈക്കൂലിക്കേസില്‍ മുന്‍ ആര്‍.ഡി.ഒയ്‌ക്ക് ആറുവര്‍ഷം തടവും ലക്ഷം രൂപ പിഴയും
Text Size:
ആലപ്പുഴ: ആഡംബരനികുതിയില്‍നിന്നൊഴിവാക്കാന്‍ 4000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ആര്‍.ഡി.ഒയ്‌ക്ക് ആറുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കിഴക്കേനട പഞ്ചായത്ത് ചന്ദ്രാവില്‍ സി.വി. തോമസി (58)നെയാണു കോട്ടയം വിജിലന്‍സ് കോടതി ജഡ്‌ജി വി.ജി. അനില്‍കുമാര്‍ ശിക്ഷിച്ചത്.
കരുവാറ്റ മേത്രകിഴക്കേതില്‍ സുരേഷ് എന്നയാളുടെ വീട് ആഡംബരനികുതിയില്‍നിന്നൊഴിവാക്കാന്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ആയിരിക്കെ 2005 ജൂലൈ 18-ന് ആലപ്പുഴ നങ്യാര്‍കുളങ്ങര ജംഗ്‌ഷനില്‍വച്ച് ഔദ്യോഗിക വാഹനത്തില്‍ 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.വി. തോമസിനെ ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന മാത്യു ജോസഫ് അറസ്‌റ്റ് ചെയ്‌തത്.
ഗള്‍ഫിലായിരുന്ന സുരേഷിനുവേണ്ടി സുഹൃത്ത് കരുവാറ്റ ഷൈലാഭവനില്‍ ഷിബുലാലാണ് ആര്‍.ഡി.ഒയെ സമീപിച്ചത്‌്. കേസില്‍ 2008 ജനുവരി 14-നാണ് നിലവില്‍ സിവില്‍ സപ്ലൈസ് എസ്.പിയും ആലപ്പുഴ ഡിവൈ.എസ്.പി യുമായിരുന്ന വി. സുരേഷ്‌കുമാര്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ബിജു മനോഹര്‍ ഹാജരായി.
No comments:
Post a Comment