mathrubhumi -health
ദന്തസംരക്ഷണവും ഭക്ഷണശീലങ്ങളുംലോകത്ത് ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് ദന്തക്ഷയം. വികസിത രാജ്യങ്ങളില്‍പോലും പകുതിയിലധികം കുട്ടികളും ദന്തരോഗങ്ങളുടെ പിടിയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഭക്ഷ്യാവശിഷ്ടങ്ങളിലെ പഞ്ചസാരയും അന്നജവും രാസപ്രവര്‍ത്തനത്തിന് വിധേയമാകുമ്പോഴുണ്ടാകുന്ന ആസിഡാണ് ദന്തക്ഷയത്തിന് പ്രധാന കാരണം.
പല്ലിന്റെ വെള്ള നിറം അതിന്റെ ഇനാമലാണ്. കാത്സ്യവും ഫോസ്‌ഫേറ്റുമാണ് ഇതിന്റെ ഘടകങ്ങള്‍.സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇനാമലില്‍ വിഘടനവും നവീകരണവും നടക്കും. വായയില്‍ ഉണ്ടാകുന്ന ബാക്ടീരിയ ഭക്ഷണത്തിലെ അന്നജത്തെ വിഘടിപ്പിക്കുമ്പോഴാണ് ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡ് രൂപം കൊള്ളുന്നത്. ഈ ആസിഡാണ് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന അപചയത്തെ ചെറുക്കാനുള്ള കഴിവ് ഉമിനീരിനുണ്ട്. പല്ലിന്മേലുള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക,ആസിഡിനെ നിര്‍വീര്യമാക്കുന്ന ബൈ കാര്‍ബണേറ്റ് ഉത്പാദിപ്പിക്കുക,കാത്സ്യവും ഫോസ്‌ഫേറ്റും ഫ്‌ളൂറൈഡും ദന്തോപരിതലത്തിലെത്തിക്കുക എന്നീ ധര്‍മങ്ങളാണ് ഉമിനീര്‍ നിര്‍വഹിക്കുന്നത്.
ഭക്ഷണവും ദന്തക്ഷയവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പോഷകഗുണമുള്ള ഭക്ഷണം ദന്തസംരക്ഷത്തിന് പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരം,ജനിച്ചയുടനെ ലഭിക്കുന്ന മുലപ്പാല്‍ എന്നിവതൊട്ട് ബാല്യത്തിലും കൗമാരത്തിലും കഴിക്കുന്ന പോഷകാഹാരം എന്നിവയെല്ലാം ഒരാളുടെ ദന്തസംരക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പല്ലുകളുടെ ആരോഗ്യമാകട്ടെ ശരീരത്തിന്റെ പൊതു ആരോഗ്യത്തെയും ബാധിക്കും.
ഇന്ന് പ്രചാരത്തിലിരിക്കുന്ന ഫാസ്റ്റ്ഫുഡ്ഡുകളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പല്ലുകളെ ബാധിക്കുന്നവയാണ്. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിലെ മധുരത്തിന്റെ സാന്നിധ്യം ഇതിനുദാഹരണമാണ്. ഒറ്റയടിക്ക് കൂടുതല്‍ മധുരം കഴിക്കുന്നതിനേക്കാള്‍ ദോഷകരമാണ് കുറേശ്ശെയായി ഇടയ്ക്കിടെ മധുരം നുണയുന്നതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍ ബാക്ടീരിയ വിഘടിപ്പിക്കുമ്പോള്‍ പല്ലില്‍ രൂപം കൊള്ളുന്ന ആസിഡിനെ നിര്‍വീര്യമാക്കാന്‍ ഉമിനീരിന് ഇടവേളകിട്ടുകയില്ലെന്നതാണ് ഇതിന്റെ കാരണം. അതുപോലെ ഒട്ടുന്നതോ, ദീര്‍ഘനേരം ചവയ്ക്കുന്നതോ ആയ വസ്തുക്കളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതും ഇതിനാലാണ്. ഇവിടെ ബാക്ടീരിയയ്ക്ക് ആസിഡ് നിര്‍മിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നു.
പാലില്‍ ലാക്ടോസ് എന്ന മധുരം അടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചസാരയുടെ അത്ര ദന്തക്ഷയമുണ്ടാക്കുന്നതല്ല. കൂടാതെ പാലില്‍ അടങ്ങിയ കാല്‍സ്യം,ഫോസ്‌ഫേറ്റ്,കാസീന്‍ എന്നിവ പല്ലുകളുടെ ആരോഗ്യത്തിന് ഗുണകരവുമാണ്. അതുപോലെ ചായയില്‍ അടങ്ങിയ പോളിഫിനോള്‍ പല്ലില്‍ കാണപ്പെടുന്ന ബാക്ടീരിയയെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ചായയില്‍ ചേര്‍ക്കുന്ന മധുരമാണ് വില്ലനാകുന്നത്. അതുപോലെ ചോക്ലേറ്റിലെ കൊക്കോ പല്ലിന് നല്ലതാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന കൂടിയ മധുരം വിപരീതഫലമാണ് ചെയ്യുക.
ബേക്കറിപലഹാരങ്ങളാണ് പല്ല് കേടാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇടനേരത്തും ഇടയ്ക്കിടയ്ക്കും കഴിക്കുന്നതും ശേഷം പല്ലുകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു.കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ കഴിച്ച മധുരപലഹാരത്തിന്റെ രുചി നഷ്ടപ്പെടാതിരിക്കാന്‍ വായ കഴുകാതിരിക്കുന്നത് സാധാരണമാണ്.

ദന്തസംരക്ഷണത്തിന് ഫ്‌ളൂറൈഡുകള്‍ ഉചിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രകൃതിദത്തമായ ശുദ്ധജലത്തില്‍ തന്നെ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്. അതാവാം ആദിമനിവാസികള്‍ പ്രത്യേക ദന്തസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കാതിരുന്നിട്ടും ആരോഗ്യമുള്ള പല്ലുകളുടെ ഉടമകളായിരുന്നത്. ഇപ്പോള്‍ ഫ്‌ളൂറൈഡ് അടങ്ങിയ ടുത്ത് പേസ്റ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഫ്‌ളൂറൈഡ് അധികമായാലും കുഴപ്പമാണ്. അത് പല്ലിന്റെ ഇനാമലിന് മുകളില്‍ ഫ്‌ളൂറോസിസ് രൂപംകൊള്ളാന്‍ കാരണമാകും.
ദന്തസംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍
* മധുര പദാര്‍ഥങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കുക. ഉണക്കി ടിന്നിലടച്ചെത്തുന്ന പഴങ്ങളും ഇതേ പ്രശ്‌നം സൃഷ്ടിക്കും.
* ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലം ഒഴിവാക്കുക.
* വേവിക്കാത്ത പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യം കൊണ്ടുള്ള വിഭവങ്ങള്‍ ഇവ ധാരാളം കഴിക്കുക.
* മധുരമുള്ള, അമ്ലത കൂടിയ പാനീയങ്ങള്‍ ഒഴിവാക്കുക.
* മധുരപലഹാരങ്ങള്‍ പകുതി കഴിച്ച് പിന്നീട് കഴിക്കാന്‍ മാറ്റിവെക്കാതിരിക്കുക.
* ഭക്ഷണത്തിനു ശേഷം പാല്‍ കഴിക്കുന്നത് നല്ലതാണ്.
* ഭക്ഷണം,പാനീയങ്ങള്‍ ഇവ കഴിക്കുന്നതിനിടയില്‍ ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും ഇടവേളയിടുക.
* രാത്രി പല്ല് വൃത്തിയാക്കിയതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക.
* അമ്ല രസമുള്ള ഭക്ഷണം കഴിച്ചയുടന്‍ പല്ല് ബ്രഷ് ചെയ്യാതിരിക്കുക. ഇനാമല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
* സോഫ്റ്റ് ഡ്രിങ്കുകള്‍ സ്‌ട്രോ ഉപയോഗിച്ച് കുടിക്കു. അവയിലെ അമ്ലവും മധുരവും പല്ലുമായി കുറച്ചുമാത്രം ബന്ധപ്പെടാന്‍ ഇത് സഹായിക്കും.
* ഭക്ഷണത്തിനുശേഷം മധുരമില്ലാത്ത എന്തെങ്കിലും ചവച്ച് ഉമിനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നത് ഗുണകരമാണ്.
View Slideshow
ഒ.കെ. മുരളീകൃഷ്ണന്‍
ഒ.കെ. മുരളീകൃഷ്ണന്‍
No comments:
Post a Comment