Tuesday, January 18, 2011

മുക്കത്ത് ടിപ്പറിടിച്ച് വിദ്യാര്‍ഥി മരിച്ചു
Posted on: 18 Jan 2011

കോഴിക്കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. അപകടത്തില്‍ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട് മുക്കത്തിനടുത്ത് മുത്തേരിയിലാണ് സംഭവം. പള്ളോട്ടിഹില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സ്‌നേഹസാന്ദ്രയാണ് മരിച്ചത്. ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ച സഹോദരിയും ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണയസാന്ദ്ര ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മുത്തേരി മൂശാരി ഏട്ട് ജോസ് പ്രസാദിന്റെയും ട്രീസ പ്രസാദിന്റെയും മക്കളാണ്.

ചൊവ്വാഴ്ച വൈകീട്ട് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വാനില്‍ വന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോഴാണ് അമിതവേഗത്തില്‍ വന്ന ടിപ്പര്‍ സഹോദരിമാരെ ഇടിച്ചു തെറിപ്പിച്ചത്. ടിപ്പര്‍ പോലീസ് കസ്റ്റഡിയിലെടു
ത്തു.

No comments:

Post a Comment