നാലു വര്‍ഷം മുമ്പ് മരിച്ച കന്യാസ്‌ത്രീയുടെ അസ്‌ഥികൂടം തിരുശേഷിപ്പെന്നു പറഞ്ഞ് കടത്താന്‍ ശ്രമിച്ച സന്യാസി അറസ്‌റ്റില്‍. ഗ്രീസിലെ ഏതന്‍സ്‌വിമാനത്താവളത്തിലാണ് 42 കാരനായ സന്യാസി അറസ്‌റ്റലായത് . സുരക്ഷാ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് തലയോട്ടിയും അസ്‌ഥികളും കണ്ടെത്തിയത് . ഇവ വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ച വിശുദ്ധയുടേതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ നാലു വര്‍ഷം മുമ്പ് അന്തരിച്ച സൈപ്രിറ്റ് മഠത്തിലെ ഒരു കന്യാസ്‌ത്രീയുടേതാണ് അസ്‌ഥികളെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ വിശുദ്ധയായി ഗ്രീക്ക് - സൈപ്രസ് ഓര്‍ത്തഡോക്‌സ് സഭകള്‍ അംഗീകരിച്ചിട്ടില്ല.
വിശുദ്ധയുടെ തിരുശേഷിപ്പ് സൈപ്രസില്‍ സംസ്‌കരിക്കാനാണ് കൊണ്ടുപോയത്തെന്നും സന്യാസിയും അനുയായികളും അവകാശപ്പെട്ടു.
സാമ്പത്തിക ലാഭത്തിനായാകും തിരുശേഷിപ്പെന്ന് പ്രചരിപ്പിച്ചതെന്ന് സൈപ്രസ് ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച് ബിഷപ്പ് ക്രിസോസ്‌റ്റമോസ് അഭിപ്രായപ്പെട്ടു. സന്യാസിയെ കൈക്കോസ് മഠത്തില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെയും അനുയായികളുടെയും പേരില്‍ മോഷണം, മൃതദേഹത്തോടുളള അനാദരവ് എന്നീ വകുപ്പുകള്‍ ചുമത്തി ഗ്രീക്ക് പോലീസ് കേസെടുത്തിട്ടുണ്ട് . |
No comments:
Post a Comment