'നേത്ര'- ഇന്ത്യയുടെ പുതിയ പൈലറ്റില്ലാ വിമാനം പൂര്‍ത്തിയായി |
Text Size: |
പുനെ: തീവ്രവാദികളെ നേരിടാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കും സൈന്യത്തിനും സഹായകമാകുന്ന പൈലറ്റില്ലാ വിമാനം ഇന്ത്യ വികസിപ്പിച്ചു. പൊവായ് ഐ.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥികള്‍ രൂപീകരിച്ച ഐഡിയ ഫോര്‍ജ് കമ്പനിയും ഡി.ആര്‍.ഡി.ഒയും സംയുക്‌തമായാണു 'നേത്ര' എന്ന പേരില്‍ പൈലറ്റില്ലാവിമാനം (യു.എ.വി) വികസിപ്പിച്ചത്. പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ച് ആറുമാസത്തിനുള്ളില്‍ വിമാനം സൈന്യത്തിന് ലഭ്യമാക്കുമെന്ന് ഡി.ആര്‍.ഡി.ഒ. ശാസ്‌ത്രജ്‌ഞന്‍ ഡോ. അലോക് മുഖര്‍ജി പറഞ്ഞു. മുംബൈ ഭീകരാക്രമണം പോലെ നഗരങ്ങളിലുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളെ ചെറുക്കാനും നേത്രയ്‌ക്ക് പ്രാപ്‌തിയുള്ളതായി മുഖര്‍ജി പറഞ്ഞു. ഇരുപതുലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നരക്കിലോയാണ് വിമാനത്തിന്റെ ഭാരം. ബാറ്ററി ഉപയോഗിച്ച് മുപ്പതു മിനിറ്റ് പറക്കാന്‍ ശേഷിയുള്ള വിമാനമുപയോഗിച്ച് ഒന്നരക്കിലോമീറ്ററോളം പ്രദേശത്ത് നിരീക്ഷണം നടത്താന്‍ കഴിയും. കൂടുതല്‍ദൂരത്തില്‍ നിരീക്ഷണം നടത്താന്‍ ശേഷിയുള്ള അത്യാധുനിക സി.സി.ഡി. കാമറയും രാത്രികാല നിരീക്ഷണത്തിനു സഹായകമാകുന്ന ഇന്‍ഫ്രാറെഡ് കാമറയും വിമാനത്തിലുണ്ട്. വയര്‍ലെസ് ട്രാന്‍സ്‌മിറ്റര്‍ ഘടിപ്പിച്ചിട്ടുള്ള വിമാനത്തിന് നേരേ മുകളിലേക്ക് പറന്നുയര്‍ന്ന് ഇരുന്നൂറുമീറ്റര്‍ ഉയരത്തില്‍ പറക്കാനാവും. വിനിമയ സംവിധാനങ്ങളില്‍ തകരാറുണ്ടായാലോ ബാറ്ററി ചാര്‍ജ് കുറഞ്ഞാലോ പറന്നുയര്‍ന്ന സ്‌ഥലത്തേക്ക് തിരിച്ചെത്താനുള്ള സംവിധാനങ്ങള്‍ വിമാനത്തിലുണ്ട്. എല്ലാത്തരം കാലാവസ്‌ഥയിലും ഉപയോഗിക്കാമെന്ന പ്രത്യേകതയും 'നേത്ര'യ്‌ക്കുണ്ട്. |
E-mail to a friend (a mangalam report) |
Saturday, July 3, 2010
Defence --- Nethra (Eye) India's UAV.
Subscribe to:
Post Comments (Atom)
No comments:
Post a Comment