Saturday, July 3, 2010

Corruption.

അട്ടപ്പാടിയില്‍ ബിനാമിപ്പേരില്‍ കോടികളുടെ ഭൂമി കച്ചവടം
Text Size:   
അഗളി: ബിനാമിപ്പേരില്‍ അട്ടപ്പാടിയില്‍ കോടികളുടെ ഭൂമി കച്ചവടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്‌ ഇവിടെ ഭൂമി വാങ്ങിക്കൂട്ടുന്നത്‌. 90 ശതമാനം ഭൂമി കൈമാറ്റങ്ങളും ബിനാമി പേരുകളിലാണ്‌ നടക്കുന്നത്‌. ഇടപാടുകള്‍ക്കായി ഒഴുകിയെത്തുന്ന കോടികളുടെ ഉറവിടം ആരും പരിശോധിക്കുന്നില്ല.

ഭൂമി കച്ചവടത്തിന്റെ മറവില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നും പണമൊഴുകുന്നെന്നും ആരോപണമുണ്ട്‌. കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ ഇടപാടുകള്‍ ഉപയോഗിക്കുന്നു. അട്ടപ്പാടിയില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ കേരളത്തിലെ പ്രമുഖ ബാങ്കുകളില്‍നിന്നു കോടികളുടെ വായ്‌പയെടുക്കുന്നെന്നും സൂചനയുണ്ട്‌. ഇടനില നില്‍ക്കുന്നവര്‍ക്കു ലക്ഷങ്ങള്‍ കിട്ടുമെന്നായതോടെ പുറമേനിന്ന്‌ എത്തുന്നവര്‍ക്കു ഭൂമി സംഘടിപ്പിച്ചു നല്‍കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്‌.വിരമിച്ച റവന്യു ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ വ്യാജരേഖ ചമയ്‌ക്കലും നടക്കുന്നുണ്ട്‌. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള അടിയാധാരങ്ങള്‍ സംഘടിപ്പിച്ചാണു വ്യാജരേഖകള്‍ തയാറാക്കുന്നത്‌.

ഇതോടെ ഭൂമിയുടെ യഥാര്‍ഥ ഉടമ ഭൂമികേസില്‍ പ്രതിയാകുന്നു. ആദിവാസികള്‍ക്കിടയിലെ പടലപ്പിണക്കങ്ങളും ഭൂമാഫിയ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഇത്തരത്തിലുണ്ടായ സംഭവമാണ്‌ വെള്ളകുളത്തും അണക്കാടും അരങ്ങേറിയതെന്നാണു സൂചന. തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ ആദിവാസികളില്‍നിന്ന്‌ അന്യാധീനപ്പെട്ടുപോയ 1276 ഏക്കറിന്റെ അവകാശം ഇപ്പോള്‍ കൈയാളുന്നത്‌ ഒരു തൊടുപുഴ സ്വദേശിയാണ്‌. ഇതിന്റെയും ഇവിടത്തെ ആദിവാസികളുടേതടക്കമുള്ളവരുടെയും ഭൂമി തകൃതിയായി കച്ചവടം ചെയ്യപ്പെടുകയാണ്‌. ഈ പ്രദേശങ്ങളില്‍ നിന്ന്‌ ആദിവാസികളടക്കമുള്ള സമൂഹത്തെ പുറത്താക്കാന്‍ വേണ്ടിയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്‌. ഈ സാഹചര്യത്തിലും പോലീസും റവന്യു വിഭാഗവും നിഷ്‌ക്രിയരാണെന്നും ആക്ഷേപമുണ്ട്‌.
E-mail to a friend( a mangalam report)
................................................................................................................................................................
Freedom is not free. Eternal vigilance is the price of freedom

No comments:

Post a Comment