Saturday, July 10, 2010

What the victim has to say.

വിവാദ ചോദ്യപേപ്പര്‍ താന്‍ പറഞ്ഞത് ആരും കേട്ടില്ലെന്ന് പ്രൊഫ. ജോസഫ്
Posted on: 11 Jul 2010


കൊച്ചി: ആരോഗ്യവാനായിരുന്ന നാളുകളില്‍ താന്‍ പറയുന്നതു കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കൈവെട്ടിമാറ്റപ്പെട്ട് ആസ്​പത്രിയില്‍ കഴിയുന്ന തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫ്.

ആസ്​പത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി തയ്യാറാക്കിച്ചു നല്‍കിയ വികാരഭരിതമായ കത്തിലാണ് പ്രൊഫ. ജോസഫിന്റെ വിശദീകരണം. ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റിന് അദ്ദേഹം നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് 'ഇതാണ് സത്യം, ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ കത്തിന്റെ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. കോളേജ് മാഗസിനുവേണ്ടിയെഴുതിയ ലേഖനത്തില്‍, മുഹമ്മദ്‌നബിയെ മനുഷ്യവര്‍ഗത്തെ പ്രബുദ്ധമാക്കാന്‍ നിയോഗമെടുത്ത സ്‌നേഹപ്രവാചകനെന്നാണ് താന്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്നു പറയുന്നു പ്രൊഫ. ജോസഫ്. തന്റെ ജീവിതവീക്ഷണങ്ങളെക്കുറിച്ച് താന്‍ പഠിപ്പിച്ച മുസ്‌ലിം വിദ്യാര്‍ഥികളോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ അന്നദാതാവായ വലതുകരം തനിക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു.

ചോദ്യ പേപ്പറിലെ വിവാദഭാഗം സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തിലെ സംഭാഷണശകലമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഈ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന പേര് നല്‍കുകമാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

പി.എം.ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിലാണ് പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്. ഇതില്‍ പി.ടി.പറയുന്നത് ഇങ്ങനെയാണ്. 'ഗര്‍ഷോമി'ല്‍ കഥാനായകന്‍ ദൈവവുമായിട്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്; എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. ''പടച്ചോനേ.. പടച്ചോനെ...'' ദൈവത്തിന്റെ മറുപടി. ''എന്താടാ നായിന്റെ മോനേ...' എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) ''3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ...'' - ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. (തിരക്കഥയുടെ രീതിശാസ്ത്രം പുറം 58).

ഈ ഭാഗം അടര്‍ത്തിയെടുത്തപ്പോള്‍ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിന് ഒരു പേര് നല്‍കുന്നതാണുചിതമെന്നും ദൈവത്തെ 'പടച്ചോനെ' എന്നു സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തില്‍ പെട്ടവരായതിനാല്‍ ആ മതത്തില്‍പ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് വിചാരിച്ചെന്നും പ്രൊഫ. ജോസഫ് കത്തില്‍ വിശദീകരിക്കുന്നു. പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയതിനാല്‍ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് എന്നത് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നുവെന്ന് അദ്ദേഹം തുടര്‍ന്ന് പറയുന്നു. മുഹമ്മദ് എന്നെഴുതിയാല്‍ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്ന് പ്രൊഫ. ജോസഫ് വ്യക്തമാക്കുന്നു.

എം.ജി.സര്‍വകലാശാല ബി.എ.ഡിഗ്രി മലയാളം പ്രോഗ്രാമിന് 2009 മുതല്‍ റഫറന്‍സ് ഗ്രന്ഥമായി നിര്‍ദേശിച്ചിട്ടുള്ളതാണ്. 'തിരക്കഥയുടെ രീതിശാസ്ത്രം' എന്നും കത്തിലുണ്ട്. മൂന്നു വര്‍ഷം മുമ്പുവരെ എം.എ.മലയാളത്തിനും ഇത് റഫറന്‍സ് ഗ്രന്ഥമായിരുന്നു.

ദൈവവും മുഹമ്മദ് എന്ന കഥാപാത്രവുമായുള്ള ആലങ്കാരികമായ സംവാദം 11-ാം നമ്പര്‍ ചോദ്യത്തിന്റെ ഭാഗമായി ചേര്‍ത്തതില്‍ മര്‍ത്യജീവിതത്തിന്റെ സങ്കടാവസ്ഥയും ദൈവത്തിന്റെ മഹത്വവും (?) ആവിഷ്‌കരിക്കുകയെന്ന സദുദ്ദേശ്യം കൂടിയുണ്ടായിരുന്നുവെന്നും പ്രൊഫ. ജോസഫ് പറയുന്നു. വ്യാകരണപഠനത്തിനുപയോഗിക്കുന്ന 'രാമന്‍ പാമ്പിനെ കൊന്നു' എന്ന പ്രയോഗം വ്യാഖ്യാനിച്ച് രാമന്‍ ശ്രീരാമനാണെന്നും പാമ്പ് അനന്തനാണെന്നും ആരോപിച്ച്ആരും പഠിപ്പിച്ച അധ്യാപകന്റെ തലയോ കൈയോ വെട്ടാന്‍ മുതിര്‍ന്നിട്ടില്ലല്ലോ എന്നും പ്രൊഫ. ജോസഫ് ചോദിക്കുന്നു. സാഹിത്യപരിചയമില്ലാത്ത ഒരുകൂട്ടമാളുകള്‍ സ്വന്തം ഇഷ്ടപ്രകാരം ചില ഗൂഢലക്ഷ്യങ്ങളോടെ വ്യാഖ്യാനിച്ചതിന്റെ ഫലമാണ് ചോദ്യപേപ്പറിനെ സംബന്ധിച്ച വിവാദമെന്നും തുടര്‍ന്ന് തനിക്ക് സംഭവിച്ച അപരിഹാര്യമായ കഷ്ടനഷ്ടങ്ങളുമെന്നും അദ്ദേഹം പറയുന്നു.

ശിഷ്ടകാലം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ തന്നെയും കുടുംബത്തേയും അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.
(a mathrubhumi report)
...................................................................................................................................................
citizen:
Yes professor, that's the problem! you didn't think. a professor should think not once but several times before he inks.

No comments:

Post a Comment