| പാകിസ്‌താനില്‍നിന്നു വന്ന ട്രെയിനില്‍നിന്ന് വ്യാജ ഇന്ത്യന്‍കറന്‍സി പിടിച്ചു |
| അട്ടാരി: പാകിസ്‌താനില്‍നിന്നു വന്ന ഗുഡ്‌സ് ട്രെയിനില്‍ കസ്‌റ്റംസ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ 9.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി കണ്ടെത്തി. അഞ്ചു കോടി രൂപ വിലയുള്ള ഒരു കിലോ ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. അട്ടാരിയിലെ രാജ്യാന്തര റെയില്‍വേ സ്‌റ്റേഷനിലാണു വ്യാജ കറന്‍സിയും മയക്കുമരുന്നും കണ്ടെടുത്തത്. അഞ്ഞൂറു രൂപയുടേതായിരുന്നു കറന്‍സികള്‍. കഴിഞ്ഞ പത്തിനും പാകിസ്‌താനില്‍നിന്നുവന്ന ട്രെയിനില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി കണ്ടെടുത്തിരുന്നു. |
Saturday, August 21, 2010
പാക്കിസ്ഥാന്‍ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ ഒരു ഉറവിടം
Subscribe to:
Post Comments (Atom)
No comments:
Post a Comment