'കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി:കല്‍മാഡിയുടെ 3 വിശ്വസ്‌തരെ പുറത്താക്കി; ട്രഷറര്‍ രാജിവച്ചു |
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്‌തരുടെ തലകള്‍ ഉരുളാന്‍ തുടങ്ങി. സംഘാടകസമിതി ജോയിന്റ് ഡയറക്‌ടര്‍ ടി.എസ്. ദര്‍ബാരിയടക്കം മൂന്നുപേരെയാണു പുറത്താക്കിയത്. ടെന്നിസ് കോര്‍ട്ട് നവീകരണത്തിന് ഓസ്‌ട്രേലിയന്‍ കമ്പനിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ട്രഷറര്‍ അനില്‍ ഖന്ന രാജിവയ്‌ക്കുകയും ചെയ്‌തു. ഈ കരാര്‍ റദ്ദാക്കാനും തീരുമാനമായി. ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൂടിയ സംഘാടകസമിതിയുടെ നിര്‍വാഹകസമിതി യോഗമാണു പുറത്താക്കല്‍ തീരുമാനമെടുത്തത്. ജോയിന്റ് ഡയറക്‌ടര്‍ ജനറല്‍ ടി.എസ്. ദര്‍ബാരി, ഡപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ സഞ്‌ജയ് മഹീന്ദ്രു, ജോയിന്റ് ഡയറക്‌ടര്‍ ജനറല്‍ (അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ്) എം. ജയചന്ദ്രന്‍ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്‌തത്. ലണ്ടനില്‍ ക്യൂന്‍സ് ബാറ്റണ്‍ റിലേ നടത്തിപ്പിന്റെ ചുമതല ഇവര്‍ക്കായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി വിഷയം എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിനു കൈമാറുകയാണെന്നു സംഘാടകസമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് പറഞ്ഞു. അഴിമതിയെക്കുറിച്ച് അന്വേഷിച്ച മൂന്നംഗ ഉന്നതതല സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു നടപടിയെടുത്തത്. അനില്‍ ഖന്നയുടെ രാജി സ്വീകരിച്ചുവെന്നും എ.കെ. മട്ടുവിനെ ട്രഷററായി നിയമിച്ചുവെന്നും ഭാനോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സുരേഷ് കല്‍മാഡി പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. ടെന്നീസ് സ്‌റ്റേഡിയത്തിലെ സിന്തറ്റിക്ക് കളിക്കളങ്ങള്‍ ഒരുക്കുന്നതിനുള്ള കരാര്‍ മകന്റെ സ്‌ഥാപനം നേടിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ട്രഷറര്‍ അനില്‍ ഖന്ന രാജിവച്ചത്. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് അനില്‍. അനിലിന്റെ മകനായ ആദിത്യ, റീബൗണ്ട് ഏയ്‌സ് എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ സി.ഇ.ഒ. ആണ്. ആര്‍.കെ. ഖന്ന ടെന്നീസ് സ്‌റ്റേഡിയത്തിലെ 14 സിന്തറ്റിക്ക് കോര്‍ട്ടുകള്‍ ഒരുക്കാനുള്ള കരാറാണ് ഇവര്‍ നേടിയത്. പുതുതായി ഒരുക്കിയ സിന്തറ്റിക്ക് കോര്‍ട്ടുകളില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നു ടെന്നീസ് താരങ്ങള്‍ ആരോപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ ഇവര്‍ നിര്‍മിച്ച സിന്തറ്റിക്ക് കോര്‍ട്ടുകള്‍ നിരാകരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ കമ്പനിക്കു കരാര്‍ ലഭിച്ചതില്‍ തനിക്കു പങ്കില്ലെന്നാണ് അനില്‍ ഖന്നയുടെ നിലപാട്. ഇന്ത്യന്‍ കായികരംഗം അടക്കിഭരിക്കുന്ന കല്‍മാഡിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. 1996 മുതല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റാണു കല്‍മാഡി. 1989ല്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റായ കല്‍മാഡി ഇപ്പോള്‍ അതിന്റെ ആജീവനാന്ത പ്രസിഡന്റാണ്. 2001 മുതല്‍ ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റാണ്. അന്നുമുതല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍സിന്റെ കൗണ്‍സിലംഗവുമാണ് കല്‍മാഡി Save the Nation, Save Democracy. Root out corruption. Reject the corrupt. ***************************************************************** |
Thursday, August 5, 2010
ഉന്നതങ്ങളിലെ അഴിമതി --ഇന്ത്യയുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment