Wednesday, August 4, 2010

ചൈനയില്‍ വീണ്ടും

ചൈനയില്‍ വീണ്ടും  സ്‌കൂളില്‍ ആക്രമണം; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 4 മരണം
ബീജിങ്‌: കിഴക്കന്‍ ചൈനയില്‍ സ്‌കൂളില്‍ യുവാവ്‌ മൂന്നു കുട്ടികളെയും ഒരു അധ്യാപകനെയും കുത്തിക്കൊന്നു. ഷാന്‍ഡോങ്‌ പ്രവിശ്യയിലെ സിബോ പട്ടണത്തിലാണു സംഭവം. കൊലയാളിയായ ഫാങ്‌ ജിയാന്‍ടാങി (26)നെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആക്രമണകാരണം വ്യക്‌തമല്ലെന്നു പോലീസ്‌ അറിയിച്ചു.

മൂന്നു കുട്ടികളും നാല്‌ അധ്യാപകരും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കുറ്റം സമ്മതിച്ച ഫാങില്‍നിന്ന്‌ 60 സെന്റി മീറ്റര്‍ നീളമുള്ള കത്തി കണ്ടെടുത്തു.

No comments:

Post a Comment