Wednesday, August 4, 2010

തീവ്രവാദ സംഘങ്ങളുടെ രഹസ്യ മാര്‍ഗ്ഗങ്ങള്‍

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക്‌ സിം കാര്‍ഡ്‌ നല്‍കിയ കടയുടമ അറസ്‌റ്റില്‍
പെരുമ്പാവൂര്‍: പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടാക്കി സിം കാര്‍ഡ്‌ വിതരണം ചെയ്‌ത കടയുടമ പോലീസ്‌ പിടിയില്‍.

ആലുവ ഉളിയന്നൂര്‍ ബിബി സ്‌റ്റോഴ്‌സ് ഉടമ ചെങ്ങമനാട്‌ പറമ്പയം പുത്തന്‍പറമ്പില്‍ താജുദ്ദീന്‍ (31) ആണ്‌ അറസ്‌റ്റിലായത്‌. അല്ലപ്ര ഇഞ്ചക്കുടിയില്‍ സെയ്‌തുമുഹമ്മദ്‌ എന്നയാളുടെ ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ ഫോട്ടോ കോപ്പിയില്‍ മറ്റൊരാളുടെ ഫോട്ടോ ഒട്ടിച്ചാണ്‌ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍മിച്ചത്‌. സെയ്‌തുമുഹമ്മദ്‌ ലൈസന്‍സിന്റെ കോപ്പിയെടുത്ത കട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. സിം കാര്‍ഡ്‌ ഉപയോഗിച്ച പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും പോലീസ്‌ തെരയുന്നുണ്ട്‌. പെരുമ്പാവൂര്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ ഇന്നലെ കസ്‌റ്റഡിയിലെടുത്തത്‌.
E-mail to a friend

No comments:

Post a Comment