Thursday, August 5, 2010

മലയാള നാട് -- അഴകിയ നാട്, അഴിമതി നാട് .

ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ്: ഒരു കോടി രൂപയും സ്വര്‍ണവും വെള്ളിയും പിടിച്ചു
Posted on: 06 Aug 2010


കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്ന എറണാകുളത്തെ ശിങ്കാരം ഏജന്‍സിയുടെ ഓഫീസ് കം ഗോഡൗണിലും ഉടമയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഒരു കോടിയോളം രൂപയും ഒന്നരക്കിലോ വെള്ളിയും സ്വര്‍ണനാണയങ്ങളും പിടിച്ചെടുത്തു. 4.5 കോടി രൂപയുടെ ബാങ്ക് ഇടപാടുകളുടെയും 12 ലക്ഷം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്തതിന്റെയും സ്ഥലങ്ങള്‍ വാങ്ങിയതിന്റെയും രേഖകള്‍ കണ്ടെടുത്തു. എട്ടുവര്‍ഷമായി നികുതി അടയ്ക്കാതെയാണ് ലോട്ടറി ഏജന്‍സി പ്രവര്‍ത്തിച്ചതെന്ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എറണാകുളം നോര്‍ത്തിനു സമീപത്തെ ശിങ്കാരം ഏജന്‍സീസില്‍ കാലത്ത് പതിനൊന്നു മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. സിക്കിം, ഭൂട്ടാന്‍ ലോറട്ടറികളുടെ മൊത്ത വിതരണ ഏജന്‍സിയാണിത്. ചാക്കില്‍ കെട്ടിവെച്ച നിലയില്‍ ലക്ഷക്കണക്കിന് ലോട്ടറികള്‍ ഇവിടെ കണ്ടെത്തി. കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപയും കണ്ടെടുത്തു. തുടര്‍ന്ന് ഏജന്‍സി ഉടമ ശിങ്കാരം രാമസ്വാമി ചെട്ടിയാരുടെ അയ്യപ്പന്‍കാവിലെ വീട്ടിലും റെയ്ഡ് നടത്തി. ഇവിടെനിന്നാണ് വെള്ളിയും സ്വര്‍ണവും കണ്ടെടുത്തത്. നികുതിവെട്ടിച്ച് ലോട്ടറി വില്പന നടത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. ലോട്ടിറി ഏജന്‍സിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിയും ഇവിടെനിന്നും ലഭിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍ സ്വന്തം നിലയില്‍ ലോട്ടറി അടിച്ച് വില്പന നടത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.

ലോട്ടറി വില്പനയുടെ കമ്മീഷന്റെ 30 ശതമാനവും സമ്മാനം ലഭിക്കുമ്പോള്‍ കിട്ടുന്ന വിഹിതത്തിന്റെ പത്തുശതമാനവും ആദായനികുതിയായി അടയ്ക്കണം. ഇക്കാര്യത്തില്‍ ശിങ്കാരം ഏജന്‍സി വീഴ്ചവരുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു: (mathrubhumi)
...............................................................................................................................................................
ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണം ലഭിക്കുന്നു  -- ഒരു ചൊല്‍ 

No comments:

Post a Comment