Thursday, August 5, 2010

അക്രമം പെരുകുന്ന കേരളം

യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിന്റെ കൈവെട്ടി
Posted on: 06 Aug 2010

ചെങ്ങന്നൂര്‍:ഹോട്ടലടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ഉടമയേയും കടുംബത്തേയും നാലു ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചു. ബന്ധുവായ ഓട്ടോ ഡ്രൈവര്‍ അഭിലാഷിന്റെ വലതുകൈ അക്രമികള്‍ വെട്ടി. പരിക്കേറ്റ അഞ്ചുപേരെ വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധത്തില്‍പ്പെട്ട യുവതിയെ ശല്യം ചെയ്തതിനെ രണ്ടു മാസം മുമ്പ് അഭിലാഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു.

മുളക്കുഴ കോട്ടകവലയില്‍ ഹോട്ടല്‍ നടത്തുന്ന കാരയ്ക്കാട് കൊച്ചുതുണ്ടിയില്‍ ചന്ദ്രന്റെ മകന്‍ അഭിലാഷ്(25) അമ്മ വിജയകുമാരി(52)വിജയകുമാരിയുടെ സഹോദരിമാരായ ശാന്തകുമാരി(44), ഉഷ(42)ഉഷയുടെ ഭര്‍ത്താവ് പൊടിയന്‍(48) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോട്ടയ്ക്ക് സമീപം എലിമുക്കില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

അഭിലാഷ് ഓടിച്ചിരുന്ന വണ്ടിയുടെ മുന്നില്‍ ബൈക്കുകള്‍ നിര്‍ത്തി മാര്‍ഗതടസ്സമുണ്ടാക്കി. തുടര്‍ന്ന് ഓട്ടോ നിര്‍ത്തി ഇറങ്ങിയ അഭിലാഷിനെ വെട്ടുകയായിരുന്നു. പൊടിയന്റെ രണ്ടുകാലിലും വെട്ടേറ്റിട്ടുണ്ട്. വലതുകൈയുടെ നഖം മുറിഞ്ഞു. ഉഷയുടെ കൈ അടിയേറ്റ് ചതഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റവരെ മുളക്കുഴയിലും തിരുവല്ലയിലും പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന എട്ടുപേരെ പ്രതിയാക്കി വധശ്രമത്തിന് പോലീസ് കേസ്സെടുത്തു. ബുധനാഴ്ച രാത്രിതന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. യുവതിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണിതെന്ന് പേലീസ് പറഞ്ഞു. കോട്ടയില്‍ പേലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌വ്യാഴാഴ്ച വ്യാപാരി വ്യവസായികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു
(mathrubhumi).

No comments:

Post a Comment