| കോമണ്‍വെല്‍ത്ത് ഗെയിംസ്: കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തു വരുന്നു |
| Text Size: |
| ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലേക്കുള്ള ടിഷ്യു പേപ്പര്‍ ഡിസ്‌പെന്‍സര്‍, സോപ്പ് ഡിസ്‌പെന്‍സര്‍, മാലിന്യശേഖരണികള്‍ എന്നിവ വാങ്ങിയതിലും വന്‍ അഴിമതി നടന്നെന്നു റിപ്പോര്‍ട്ട്. ഗെയിംസ് വേദികളിലേക്കാവശ്യമായ ടിഷ്യു പേപ്പര്‍ ഡിസ്‌പെന്‍സര്‍, സോപ്പ് ഡിസ്‌പെന്‍സര്‍, മാലിന്യശേഖരണികള്‍ തുടങ്ങിയവ വാങ്ങാന്‍ ഇ.എസ്. ഗ്രൂപ്പ് എന്ന ബ്രിട്ടീഷ് കമ്പനിക്കാണു കരാര്‍ നല്‍കിയത്. എതിരാളികളേക്കാള്‍ ഇരട്ടിയോളം തുകയ്‌ക്കു ടെണ്ടര്‍ നല്‍കിയിട്ടും അവര്‍ക്കു കരാര്‍ നല്‍കുകയാണു ചെയ്‌തതെന്ന് 'ദ ഗാര്‍ഡിയന്‍' പത്രം വെളിപ്പെടുത്തി. സാധാരണ ഒമ്പതു പൗണ്ടിനു ലഭിക്കുന്ന ടിഷ്യു പേപ്പര്‍ ഡിസ്‌പെന്‍സറിന് ഇ.എസ്. ഗ്രൂപ്പ് 64 പൗണ്ടാണു വാങ്ങുന്നത്. സോപ്പ് ഡിസ്‌പെന്‍സര്‍ ഒരെണ്ണത്തിന് 129 പൗണ്ടാണ് കമ്പനി ഈടാക്കുന്നത്. ഇതേ ഉല്‍പ്പന്നത്തിന് സ്വിസ് കമ്പനി രണ്ടര പൗണ്ടാണു വിലയിട്ടിരുന്നത്. ഇതിലൂടെ ഇ.എസ്. ഗ്രൂപ്പ് 61,920 പൗണ്ടാണു നേടിയത്. മാലിന്യം നിക്ഷേപിക്കാനുള്ള വീപ്പ 16 പൗണ്ടിനു ലഭ്യമാകുമ്പോള്‍ ഒരെണ്ണത്തിന് 104 പൗണ്ട് എന്ന കണക്കിലാണ് 176 വീപ്പകള്‍ വാങ്ങിയത്. രണ്ടു കോടി പൗണ്ടിനാണ് ഇ.എസ്. ഗ്രൂപ്പ് കരാറെടുത്തത്. എല്ലാ പ്രമുഖ രാജ്യാന്തര കായികമേളകളിലെയുംപോലെ ഡല്‍ഹി ഗെയിംസ് സംഘാടകസമിതി കരാറില്‍ രഹസ്യസ്വഭാവമുള്ള വ്യവസ്‌ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നാണു കമ്പനിയുടെ നിലപാട്.(mangalam) |
| E-mail to a friend |
Sunday, August 22, 2010
അഴിമതി --- ഇന്ത്യയുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment