പേറ്റന്‍റുള്ള മരുന്ന് നിര്‍മിക്കാന്‍ മറ്റു കമ്പനികളെ അനുവദിക്കാന്‍ ശ്രമം
Posted on: 25 Aug 2010
ന്യൂഡല്‍ഹി: മരുന്നുകളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനു തടയിടാന്‍ കേന്ദ്ര വ്യവസായ മന്ത്രാലയം ആലോചിക്കുന്നു. ഇന്ത്യന്‍ മരുന്നു കമ്പനികളെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. പേറ്റന്‍റ് എടുക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ മറ്റ് പ്രാദേശിക മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യമാണ് പ്രധാനമായും പരിഗണനയിലുള്ളത്. പേറ്റന്‍റ് ഉടമയുടെ അനുമതിയില്ലാതെ ആ ഉത്പന്നം നിര്‍മിക്കാന്‍ മറ്റൊരു കമ്പനിയെ അനുവദിക്കുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങിനാണ് ആലോചന.
വ്യവസായ വിഭാഗമാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന രേഖ തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ പേറ്റന്‍റ് നിയമ പ്രകാരം ഇക്കാര്യം നടപ്പാക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഗുലാംനബി ആസാദിനയച്ച കത്തില്‍ വ്യക്തമാക്കി.
യുഎസ്എ, കാനഡ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള ഈ സംവിധാനം ഇന്ത്യ ഇതുവരെ ആലോചിച്ചിട്ടില്ല.
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍കമ്പനികളെ ഏറ്റെടുക്കുന്നതുമൂലം അവശ്യ, വില കുറഞ്ഞ മരുന്നുകളുടെ ലഭ്യതയെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഈ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. ഇത് ഇനി സര്‍ക്കാരിന്റെ പരിഗണനയ്ക്കുശേഷം നടപ്പാക്കാനാണ് ആലോചന. അതുവഴി ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാനാവുമെന്നു രേഖയില്‍ പറയുന്നു.
ഇന്ത്യക്കാരില്‍ 65 ശതമാനം ഇപ്പോഴും അവശ്യമരുന്നുകള്‍ കിട്ടാതെ വലയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. (mathrubhumi)

No comments:
Post a Comment