Posted on: 05 Aug 2010
കൊച്ചി: കേരളത്തിന്റെ സൗന്ദര്യറാണിയെ കണ്ടെത്താനുള്ള ഹെയ്‌റോമാക്‌സ് മിസ്. കേരള മത്സരം വ്യാഴാഴ്ച വൈകീട്ട് 6.30ന് ലെമെറിഡിയനില്‍ നടക്കും. ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഫൈനലില്‍ 22 പേരാണ് മത്സരിക്കുന്നത്.
ഡല്‍ഹിയിലെ ഡിസൈനറായ ദിഗ്വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രഫര്‍ നിഷ കുട്ടി, നടന്‍ അനൂപ്‌മേനോന്‍, പഴയതാരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി. സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം.ഡി. പ്രദീപ്, ലിന്‍ഡാസ് സി.ഇ.ഒ ചാള്‍സ്, സൂര്യ ടി.വി.യുടെ വിജയ്ബാബു എന്നിവരാണ് വിധികര്‍ത്താക്കള്‍. ക്ലബ്ബ് എഫ്.എം ആണ് മത്സരത്തിന്റെ റേഡിയോ പാര്‍ട്ട്്്ണര്‍. കുട്ടിക്കൂറ, ഐഡിയ സെല്ലുലാര്‍, ടൈറ്റന്‍, ടൈം ആഡ്‌സ് ലെമെറിഡിയന്‍, അസെറ്റ് ഹോംസ്, ലമഡ, വിഎല്‍സിസി, പരിണയ എന്നിവരാണ് മറ്റുസ്‌പോണ്‍സര്‍മാര്‍.
No comments:
Post a Comment