Wednesday, August 4, 2010

Threat within -Maoist attacks.

ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണം; അഞ്ചുപേര്‍ മരിച്ചു 
Posted on: 05 Aug 2010



ദന്തെവാഡ/റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ ദന്തെവാഡ മേഖലയില്‍ മാവോവാദികളും എഴുപതംഗ പോലീസ്‌സംഘവും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നു.
ജാര്‍ഖണ്ഡില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ അഞ്ചു സുരക്ഷാ ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് മാവോവാദികള്‍ സേ്ഫാടനത്തില്‍ തകര്‍ത്തത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സേ്ഫാടനത്തില്‍ പൂര്‍ണനഗര്‍-ഗണ്ടിറൂട്ടിലെ ഒരു കലുങ്ക് പാടെ തകര്‍ന്നു.

ഛത്തീസ്ഗഢിലെ കിരണ്ടുലിനടുത്ത് ഗുമിയപാല്‍ വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ്‌സംഘത്തിനുനേരെ സായുധരായ മാവോവാദി സംഘം അതിശക്തമായ വെടിവെപ്പാണ് നടത്തിയത്. പോലീസ് ശക്തമായി ചെറുത്തുനിന്നു. രാവിലെ 11ന് തുടങ്ങിയ ഏറ്റുമുട്ടല്‍ വൈകിട്ടാണ് അവസാനിച്ചത്. പോലീസുകാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇരുമ്പയിര് നിര്‍മാതാക്കളായ എന്‍.എം.ഡി.സി.യുടെ ഖനിയുള്ള ഭാഗത്താണ് ഏറ്റുമുട്ടല്‍ നടന്നത്. സി.പി.ഐ-മാവോവാദി നേതാവ് ഗണേശിനെ തിരഞ്ഞാണ് പോലീസ്‌സംഘം ഇവിടെയെത്തിയത്.

മാവോവാദികള്‍ അഞ്ചു സംസ്ഥാനങ്ങളിലായി ആഹ്വാനം ചെയ്ത ബന്ദിന്റെ രണ്ടാം ദിവസമാണ് അക്രമമുണ്ടായത്.
ഒറീസ്സയിലെ സുന്ദര്‍ഗഢ് ജില്ലയിലുള്ള ബിസ്ര മേഖലയില്‍ റെയില്‍പാളത്തിനടുത്തുള്ള കലുങ്ക് മാവോവാദികള്‍ സേ്ഫാടനത്തില്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് മുംബൈ-ഹൗറ റൂട്ടിലെ തീവണ്ടിഗതാഗതം കുറെനേരം തടസ്സപ്പെട്ടു.

No comments:

Post a Comment