മുംബൈ ആക്രമണം: ഹെഡ്‌ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതന്‍? | ||
ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം മുംബൈ സ്‌ഫോടനം നടത്താന്‍ ഹെഡ്‌ലിക്കും റാണയ്‌ക്കും കൂട്ടുനിന്നുവെന്ന് കാണിച്ച് എന്‍.ഐ.എ ഡല്‍ഹി പട്യാല ഹൗസ് സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ മലയാളിയുടെ പേരു പുറത്തു വരരുതെന്ന അപേക്ഷയോടെയാണു ദേശീയ അന്വേഷണ ഏജന്‍സി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്കു സമര്‍പ്പിച്ചത്. താജ് ഹോട്ടലിന്റെ രൂപരേഖ തയാറാക്കാന്‍ ഹെഡ്‌ലിയേയും കൂട്ടാളികളെയും സഹായിച്ചതും ഈ മലയാളിയാണെന്നാണ് എന്‍.ഐ.എയുടെ കണക്കുകൂട്ടല്‍. കേരളത്തിലെ രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ഒട്ടനവധി ബന്ധങ്ങളുളള വ്യക്‌തിയാണ് ഇദ്ദേഹം. ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി എന്‍.ഐ.എയുടെ പ്രത്യേകസംഘം അമേരിക്കയിലെത്തിയപ്പോഴാണ് ഹെഡ്‌ലിയുടെ മലയാളിബന്ധം പുറത്തുവന്നത്. മുംബൈ ആക്രമണമടക്കം വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നാലുകോടിയോളം രൂപ നല്‍കിയിട്ടുണ്ടെന്നാണ് എന്‍.ഐ.എയ്‌ക്കു ലഭിച്ച പ്രാഥമികവിവരം. ഗള്‍ഫില്‍ത്തന്നെയായതുകൊണ്ടാണ് ഇദ്ദേഹത്തെ പിടികൂടാന്‍ എന്‍.ഐ.എയുടെ പ്രത്യേക സംഘം സി.ബി.ഐ. വഴി ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്. അഫ്‌ഗാനിസ്‌ഥാന്‍, ഗള്‍ഫ് അടക്കമുളള മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ സ്‌ഥിരമായി സന്ദര്‍ശനം നടത്താറുളള മലയാളിക്ക് അവിടങ്ങളില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുളളതായാണ് റിപ്പോര്‍ട്ട്. ഇരുപതു വര്‍ഷമായി ഇദ്ദേഹം കേരളത്തിനു പുറത്താണ്. ഈ മലയാളിക്കു ബംഗളുരൂ സ്‌ഫോടനക്കേസ് പ്രതി മഅ്‌ദനിയുമായുളള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ മഅ്‌ദനി ഉള്‍പ്പെട്ടിട്ടുളള കേസുകളില്‍ എന്‍.ഐ.എ. തല്‍ക്കാലം നേരിട്ട് അന്വേഷണം നടത്തില്ല. കര്‍ണാടക പോലീസിന്റെ അന്വേഷണപ്രവര്‍ത്തനങ്ങളെ പിന്‍തുടരുക മാത്രമാണ് ചെയ്യുന്നത്. ബംഗളുരു സ്‌ഫോടനം അല്ലാതെ കേരളത്തിനു പുറത്തുളള മറ്റു കേസുകളിലും അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്കു ബന്ധമുണ്ടോ എന്നതും എന്‍.ഐ.എ. നിരീക്ഷിക്കുന്നുണ്ട്. കൊടുംഭീകരന്‍ തടിയന്റവിട നസീര്‍ കുടകില്‍ നടത്തിയ തീവ്രവാദ ക്യാമ്പില്‍ മഅ്‌ദനി പങ്കെടുത്തിരുന്നുവെന്നു കര്‍ണാടക പോലീസ് സ്‌ഥിരീകരിച്ചു. ലെക്കേരി എസ്‌റ്റേറ്റിലാണു മഅ്‌ദനി കണ്ടതെന്നു തിരിച്ചറിയല്‍ പരേഡിനുശേഷം സ്‌ഫോടനക്കേസിലെ സാക്ഷികള്‍ കര്‍ണാടക പോലീസിനോടു പറഞ്ഞു. ,,,എസ്. നാരായണന്‍ (mangalam) | ||
Tuesday, August 24, 2010
Threat to National Security.
Subscribe to:
Post Comments (Atom)
No comments:
Post a Comment