ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യത്തിനു കേന്ദ്ര സര്‍ക്കാര്‍ വിലക്ക് |
കല്‍പ്പറ്റ: ഇന്ത്യന്‍ സ്‌ത്രീകളില്‍ അടിയന്തര ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം അനിയന്ത്രിതമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍, ഇത്തരം ഗുളികകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതിന്റെ ആദ്യപടിയായി, കോടതി ഇടപെടലിനെത്തുടര്‍ന്നു ഗര്‍ഭ നിരോധന ഗുളികകളുടെ പരസ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. അടിയന്തര ഗര്‍ഭനിരോധന ഗുളികകള്‍ നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)ക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് ഡോക്‌ടറുടെ കുറിപ്പില്ലാതെ വില്‍ക്കുന്ന ഗുളികകളുടെ പരസ്യങ്ങള്‍ക്കു വിലക്ക്. ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യം മാധ്യമങ്ങളിലൂടെ പുറത്തു വിടരുതെന്ന് ഉപദേശിച്ച് ഡി.സി.ജി.ഐ. മരുന്നു കമ്പനികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. .....ബിനു ജോര്‍ജ് (mangalam) |
Tuesday, August 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment