Friday, October 29, 2010

ലീഗുമായി സഹകരണത്തിന്‌ തയ്യാര്‍: പൂന്തുറ സിറാജ്‌
കൊല്ലം: മുസ്ലീം ലീഗുമായി സഹകരണത്തിന്‌ തയ്യാറാണെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌. ലീഗ്‌ സമീപത്തിന്‌ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ലീഗിന്റെ സ്വാധീനം മലപ്പുറത്തു മാത്രമല്ല, മറ്റു ജില്ലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നുണ്ടെങ്കി പ്രവര്‍ത്തനശൈലി മാറ്റണമെന്നും സിറാജ്‌ പറഞ്ഞു. ലീഗിനെ മുഖ്യശത്രുവായി പി്‌ഡി.പി കണ്ടിട്ടില്ല. യോജിക്കാവുന്ന കാര്യങ്ങളിലെല്ലാം യോജിക്കണമെന്നാണ്‌ തന്റെ സമീപനം. എന്നാല്‍ അവര്‍ തങ്ങളെ എങ്ങിനെയാണ്‌ കാണുന്നതെന്ന്‌ അറിയില്ല. എല്‍.ഡി.എഫും സര്‍ക്കാരും പി.ഡി.പിയോട്‌ നീതികാണിച്ചില്ല. അതുകൊണ്ടുതന്നെ അബ്‌ദുള്‍ നാസര്‍ മഅദനിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ യു.ഡി.എഫിന്‌ വോട്ടു ചെയ്‌തു. എല്‍.ഡി.എഫ്‌ നേരിട്ട കനത്ത തിരിച്ചടിക്കു കാരണമെന്നും സിറാജ്‌ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment