താലൂക്ക് ആശുപത്രി ലാബ് ടെക്‌നീഷ്യന്‍ തൂങ്ങിമരിച്ച നിലയില്‍ |
പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ രക്‌തബാങ്ക് കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് മുരുങ്ങോട്ടിത്തറയില്‍ സുരേഷ്‌ബാബു(49)വാണ് മരിച്ചത്. ഏറെക്കാലമായി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ രക്‌തബാങ്കിലെത്തിയവര്‍ വാതില്‍ അകത്ത്‌നിന്ന് കുറ്റിയിട്ട നിലയില്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ്‌ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: ആനന്ദം. രണ്ട് മക്കളുണ്ട്. |
====================================================== |
Friday, October 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment