നാദാപുരത്ത് നിരോധനാജ്ഞ
Posted On: Sun, 24 Oct 2010 11:38:52
ഇന്നലെ രാത്രിയുണ്ടായ ബോംബേറില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരിക്കും ലീഗ് പഞ്ചായത്ത് പ്രസിഡന്റായ എം.പി. സൂപ്പിക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് നാദാപുരത്തും പരിസരപ്രദേശങ്ങളിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.
ആക്രമണത്തില്‍ പ്രതിഷേധിച്ച് നാദാപുരത്ത് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
No comments:
Post a Comment