| സെക്‌സ് റാക്കറ്റ് തമിഴ്‌നാട്ടില്‍ നിന്ന് യുവതികളെ കേരളത്തിലെത്തിക്കുന്നു | ||||||
| ========================= | ||||||
കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നു യുവതികളെ നാട്ടിലെത്തിച്ച പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ സജീവം. തമിഴ്‌ഗ്രാമങ്ങളില്‍ നിന്ന് ജോലിക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെയും യുവതികളെയും കേരളത്തിലെത്തിക്കുന്നത്. കോട്ടയം, എറണാകുളം കേന്ദ്രീകരിച്ചുള്ള മാഫിയകളാണ് ഈ സ്‌ത്രീ വ്യാപാരത്തിന് നേതൃത്വം വഹിക്കുന്നതെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ലോബിയുടെ സഹകരണത്തോടെയാണ് സെക്‌സ് മാഫിയയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച ഒരു യുവതിയെ അടുത്തിടെ രണ്ടു തവണ പോലീസ് പിടികൂടിയിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ വേദ എന്ന യുവതിയൊണ് കറുകച്ചാല്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് പെണ്‍വാണിഭസംഘങ്ങള്‍ക്കൊപ്പം പിടികൂടിയത്. അറസ്‌റ്റിലായാലും ഇവരെ ജാമ്യത്തിലിറക്കാന്‍ വന്‍സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു സ്‌ഥലങ്ങളിലും അറസ്‌റ്റിലായി മൂന്നാം നാള്‍ വേദ ജാമ്യത്തിലിറങ്ങി. കോയമ്പത്തൂര്‍ പീളമേട് സ്വദേശികളായ ഏതാനും യുവതികളെക്കൂടി സംഘത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് വേദ ആദ്യതവണ പിടിയിലാകുന്നത്. വേദ മുന്‍പും യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തടുത്ത് രണ്ടു തവണ പിടിയിലായതോടെ ഈ സംഘത്തിന്റെ പ്രവര്‍ത്തനം താല്‍ക്കമായി നിലച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് ഇവര്‍ വലയില്‍വീഴ്‌ത്തുന്നത്. സ്വകാര്യ കമ്പനികളിലും ഹോട്ടലുകളിലും ജോലി തരപ്പെടുത്തി നല്‍കാമെന്ന വ്യജേനയാണ് ഇവര്‍ യുവതികളെ നാട്ടില്‍ എത്തിക്കുക. എന്നാല്‍, ഇവിടെയെത്തിക്കഴിയുമ്പോഴാണ് ചതിയില്‍പ്പെട്ട വിവരമറിയുക. നാട്ടിന്‍പുറങ്ങളില്‍ ഇടത്തരം വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സമീപവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അന്യ നാട്ടില്‍ നിന്നെത്തിക്കുന്ന യുവതികളെ വീടിനു പുറത്തേക്ക് ഇറക്കാറേയില്ല. മുംബൈ പോലുള്ള നഗരങ്ങളെ വെല്ലുന്ന രീതിയിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ കോട്ടയം ജില്ലയിലും പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ക്രിമിനല്‍ സംഘങ്ങളുടെ സഹായവും ഇത്തരക്കാര്‍ക്ക് തുണയാകുന്നുണ്ട്. മോഷണത്തിനെത്തുന്ന നാടോടി സംഘങ്ങളും ഇവരുടെ സംഘത്തിലെ കണ്ണികളാണെന്നും പോലീസ് സംശയിക്കുന്നു (mangalam) =======================================================
|
Friday, November 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment