ഭുവനേശ്വര്‍: ഒറീസയിലെ ഗജപതി ജില്ലയില്‍ നാലു മാവോയിസ്‌റ്റുകളെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി. അഡബാ മേഖലയ്‌ക്കു സമീപമുള്ള വനപ്രദേശത്ത് മാവോ ക്യാംപ് കണ്ടെത്തി പോലീസ് സംഘം ആക്രമിക്കുകയായിരുന്നു. മാവോയിസ്‌റ്റുകള്‍ തിരിച്ചു വെടിവച്ചെങ്കിലും പോലീസ് തിരിച്ചടിച്ചതോടെ അവര്‍ക്കു കീഴടങ്ങാതെ മറ്റു മാഗര്‍മില്ലായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു. ഇവരില്‍ നിന്ന് മാവോയിസ്‌റ്റ് യുണിഫോം, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
| ബിഹാറില്‍ മാവോയിസ്‌റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു |
|
|
ബങ്ക: ബിഹാറിലെ ബങ്ക ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ രണ്ടു ഗ്രാമീണരെ വെടിവെച്ചു കൊന്നു. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബൗണ്‍സി പോലീസ് സ്‌മറ്റന്‍ പരിധിയില്‍ വരുന്ന ബരതാന്ദില്‍ ആയുധങ്ങളുമായി എത്തിയ മുപ്പതംഗ മാവോയിസ്‌റ്റ് സംഘം നിരവധി തവണ വെടിയുതിര്‍ത്തതായി ഡി.ജി.പി നീല്‍മാനി പറഞ്ഞു. 2008-ല്‍ ഇവിടെ ഒരു നക്‌സലിസ്‌റ്റിനെ വധിച്ചതിനുള്ള പ്രതികാരമാണ് നടപടിയെന്ന് സൂചനയുണ്ട്.
====================================================== |
|
No comments:
Post a Comment