Saturday, November 27, 2010

ചികിത്സ മാറി രോഗി മരിച്ചു

ഒരേ പേരില്‍ രണ്ടുപേര്‍: ചികിത്സ മാറി രോഗി മരിച്ചു

അമ്പലപ്പുഴ: രോഗവിവരം സംബന്ധിച്ച കേസ്‌ഷീറ്റ്‌ മാറിയതിനേത്തുടര്‍ന്നു ചികിത്സ കിട്ടാതെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പുന്നപ്ര-വയലാര്‍ സമരസേനാനിയുടെ ഭാര്യ മരിച്ചു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ ഒന്നാംവാര്‍ഡ്‌ കാക്കാഴം തെക്കുംമുറിയില്‍ പരേതനായ പെരുമാളിന്റെ ഭാര്യ ദാക്ഷായണി(82)യാണു മരിച്ചത്‌. ഇവര്‍ക്കു ലഭിക്കേണ്ട ചികിത്സ നല്‍കിയത്‌ അടുത്ത കിടക്കയിലെ അതേപേരിലുള്ള മറ്റൊരാള്‍ക്കായിരുന്നു.

ശ്വാസംമുട്ടലിനേത്തുടര്‍ന്നു കഴിഞ്ഞ 24-നാണ്‌ ദാക്ഷായണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കോമളപുരം സ്വാമിനിവാസില്‍ സ്വാമിനാഥന്റെ ഭാര്യ ദാക്ഷായണിയെ കൈകാല്‍വേദനയ്‌ക്കുള്ള ചികിത്സയ്‌ക്കായി തൊട്ടടുത്തുള്ള കിടക്കയിലും കിടത്തി.

കാക്കാഴം സ്വദേശി ദാക്ഷായണിയെ പരിശോധിച്ച ഡോക്‌ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍, കോമളപുരം സ്വദേശിനിയുടെ കേസ്‌ഷീറ്റിലാണു നിര്‍ദേശം രേഖപ്പെടുത്തിയത്‌. കാക്കാഴം സ്വദേശി ദാക്ഷായണിയെ ബന്ധുക്കള്‍ നഗരത്തില്‍ കൊണ്ടുപോയി സ്‌കാനിംഗ്‌ നടത്തി തിരികെയെത്തിച്ചു. തുടര്‍ചികിത്സ രേഖപ്പെടുത്തിയതാകട്ടെ കോമളപുരം സ്വദേശിയുടെ കേസ്‌ ഷീറ്റിലും.

കാക്കാഴം സ്വദേശി ദാക്ഷായണി ശരിയായ ചികിത്സ ലഭിക്കാതെയാണു മരിച്ചത്‌. ഡോക്‌ടറോടു ബന്ധുക്കള്‍ പരാതിപ്പെട്ടതു പ്രകാരം കേസ്‌ഷീറ്റ്‌ പരിശോധിച്ചപ്പോഴാണ്‌ അബദ്ധം പുറത്തറിഞ്ഞത്‌. സംസ്‌കാരം പിന്നീട്‌. മക്കള്‍: സൈദ, അശോകന്‍. മരുമക്കള്‍: ജ്യോതിലക്ഷ്‌മി, ബാബു വിനയചന്ദ്‌.

============================================

No comments:

Post a Comment