Friday, November 26, 2010

കേരളം തട്ടിപ്പുകളുടെ നാട്

ആഡംബര കാറുകള്‍ കവര്‍ന്നു കേരളത്തില്‍ വില്‍ക്കുന്ന സംഘം പിടിയില്‍
എടപ്പാള്‍: ഗുജറാത്ത്‌, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളില്‍നിന്ന്‌ ആഡംബര കാറുകള്‍ കവര്‍ന്നു കേരളത്തിലെത്തിച്ചു വില്‍പന നടത്തുന്ന നാലംഗ സംഘം അറസ്‌റ്റില്‍. സംഘത്തലവന്‍ ഓടി രക്ഷപ്പെട്ടു. രണ്ടു സ്‌കോര്‍പിയോ കാറുകള്‍ കസ്‌റ്റഡിയിലെടുത്തു.

കോഴിക്കോട്‌ കല്ലായി ചെമ്പയില്‍ വീട്ടില്‍ റസാഖ ്‌(40), പാലക്കാട്‌ കുമ്പിടി ഉമ്മത്തൂര്‍ അച്ചരുകുന്നത്ത്‌ ഷാജി (35), തൃത്താല കക്കാട്ടിരി പുന്നാത്ത്‌ സക്കീര്‍ (28), മലപ്പുറം ചങ്ങരംകുളം മൂക്കുതല കോമത്തേതില്‍ നൂര്‍ഷാന്‍ (23) എന്നിവരെയാണു പൊന്നാനി സി.ഐ: കെ സുദര്‍ശന്‍, ചങ്ങരംകുളം എസ്‌.ഐ: എം അല്‍ത്താഫലി എന്നിവരുടെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. സംഘത്തലവന്‍ കോഴിക്കോട്‌ തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലിനടുത്ത ചെമ്പയില്‍ മുഹമ്മദ്‌ ഹാരിസ്‌ ഓടി രക്ഷപ്പെട്ടു.

ഗുജറാത്തിലെ വാപ്പയില്‍ നിന്നാണു സംഘം കൂടുതല്‍ വാഹനങ്ങള്‍ മോഷ്‌ടിക്കുന്നത്‌. മുഹമ്മദ്‌ ഹാരിസും റസാഖും വാഹനങ്ങള്‍ കവര്‍ന്നു സക്കീറിനും നൂര്‍ഷാനും കൈമാറുകയാണു പതിവ്‌. റസാഖും മുഹമ്മദ്‌ ഹാരിസും ബ്രൗണ്‍ഷുഗര്‍ കടത്തിയ കേസില്‍ മഹാരാഷ്‌ട്രയില്‍ നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചവരാണ്‌. 2004 ല്‍ കോഴിക്കോടുനിന്നാണ്‌ ഇരുവരും പിടിയിലായത്‌. മരുന്ന്‌ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്ന ബിസിനസാണെന്നു പറഞ്ഞു മുഹമ്മദ്‌ ഹാരിസ്‌ മലേഷ്യ, സിങ്കപ്പൂര്‍, ഹോങ്കോംഗ്‌ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.

കോഴിക്കോട്‌ തിരുവണ്ണൂരില്‍ 40 ലക്ഷം രൂപയ്‌ക്കു വാങ്ങിയ വീട്ടിലാണു ഹാരിസ്‌ താമസിക്കുന്നതെന്നും സമീപത്തു മൂന്നുകോടി രൂപ മുടക്കി മറ്റൊരു വീട്‌ പണിയുന്നുണ്ടെന്നും പോലീസ്‌ പറഞ്ഞു.
=======================================================

No comments:

Post a Comment