| വിദേശത്തു ജോലി വാഗ്‌ദാനം ചെയ്‌ത് പാസ്‌റ്റര്‍ വന്‍ തുക തട്ടിച്ചതായി പരാതി |
| പത്തനംതിട്ട: വിദേശത്തു ജോലി വാഗ്‌്ദാനം ചെയ്‌ത്ു വന്‍തുക തട്ടിയെടുത്തെന്ന പരാതിയില്‍ നഗരത്തിലെ 'വെറ്റാവണ്‍-എക്‌സോഡസ് ഇന്റര്‍നാഷണല്‍' എന്ന സ്‌ഥാപനത്തില്‍ പോലീസ് റെയ്‌ഡ്. സ്‌ഥാപനത്തിന്റെ മാനേജര്‍ ഹണിയെ അറസ്‌റ്റ് ചെയ്‌തു. സ്‌ഥാപനഉടമയും പാസ്‌റ്ററുമായ സ്‌റ്റാന്‍ലി എന്നയാളെ തെരയുന്നു. ഇയാള്‍ അമേരിക്കയിലാണെന്നാണു നിഗമനം. രണ്ടുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സ്‌ഥാപനം വിദേശത്ത് വന്‍ ശമ്പളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാര്‍ഥികളില്‍നിന്നു പണം ശേഖരിച്ചുവരികയായിരുന്നു. സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ ഇവര്‍ക്കു വിദേശങ്ങളിലേക്ക് റിക്രൂട്ടിംഗിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. കോയമ്പത്തൂരിലുളള ഒരു സ്‌ഥാപനത്തിന്റെ ലൈസന്‍സ് ഉപയോഗിച്ചായിരുന്നു മനുഷ്യക്കടത്ത്. എന്നാല്‍ അടുത്തിടെ പുതിയ ഒരു സ്‌ഥാപനവുമായി സഹകരിച്ച് വിദേശത്തേക്ക് ആളുകളെ കടത്താനായാണ് ഉദ്യോഗാര്‍ഥികളില്‍നിന്നു പണം സ്വരൂപിച്ചത്. പണം നല്‍കിയിട്ടും ജോലിപ്രശ്‌നത്തില്‍ തീരുമാനമാകാത്തതിനേത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളില്‍നിന്നു ലഭിച്ച പരാതിയുടെ അടിഥാനത്തിലായിരുന്നു പോലീസ് റെയ്‌ഡ്. കുമ്പനാട് കേന്ദ്രീകരിച്ചു സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന സ്‌റ്റാന്‍ലി എന്നയാളാണ് സ്‌ഥാപന ഉടമ. വിദേശജോലിക്ക് ഒരുലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപവരെ ഇയാള്‍ വാങ്ങാറുണ്ട്. ഇതോടൊപ്പം പാസ്‌പോര്‍ട്ടും വാങ്ങിവയ്‌ക്കും. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍ ' വെറ്റാവണ്‍' എന്നസ്‌ഥാപനത്തിലെത്തിയാല്‍ മാനേജര്‍ ഹണി ഉദ്യോഗാര്‍ഥികളെ സാന്ത്വനിപ്പിച്ചു മടക്കി അയയ്‌ക്കുകയായിരുന്നു പതിവ്. വഞ്ചിതരായവര്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ ഹണി പരുങ്ങി. പലര്‍ക്കും പാതി പണം മടക്കിനല്‍കിയിരുന്നതായും പറയുന്നു. ബാക്കിപണവും പാസ്‌പോര്‍ട്ടും ലഭിക്കാതെ ആഴ്‌ചകളോളം 'വെറ്റാവണ്ണി'ന്റെ പടികയറിയിറങ്ങിയവര്‍ ഒടുവില്‍ ആശ നശിച്ചാണ് പോലീസില്‍ പരാതിനല്‍കാന്‍ തീരുമാനിച്ചത്. |
| ======================================================= |
Friday, November 26, 2010
കേരളം തട്ടിപ്പുകളുടെ നാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment