| ഇനി അന്ധര്‍ക്കും കാണാം! | ||
തിമിരംവന്ന് കാഴ്‌ച നഷ്‌ടപ്പെടുന്നവര്‍ക്കും ഈ മൈക്രോചിപ്പ് സഹായകരമാണ്. ബയോണിക് ഐ എന്നാണ് ഈ മൈക്രോചിപ്പിനെ ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്. മൂന്നു മില്ലീമീറ്റര്‍ നീളവും മൂന്നു മില്ലീമീറ്റര്‍ വീതിയും മാത്രമുള്ള വളരെ ചെറിയ ഉപകരണമാണ് ഈ മൈക്രോചിപ്പ്. ഇതിലുള്ള 1,500 ലൈറ്റ് സെന്‍സറുകളാണ് അന്ധരില്‍ കാഴ്‌ചസാധ്യമാകുന്നത്. റെറ്റിന ഇംപ്ലാന്റ് എജി എന്ന ജര്‍മന്‍ കമ്പനിയാണ് ബയോണിക് ഐയുടെ നിര്‍മാതാക്കള്‍. ഇതില്‍ പതിക്കുന്ന വെളിച്ചത്തെ ഇലക്രേ്‌ടാണിക് തരംഗങ്ങളാക്കി മാറ്റി കണ്ണിനു പിറകിലുള്ള ഞരമ്പിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. റെറ്റിനൈസ് പിഗ്മെന്റോസ്, പ്രായക്കൂടുതലുകൊണ്ടുണ്ടാകുന്നതായ അന്ധത എന്നിവയ്‌ക്കുള്ള പരിഹാരമാണ് ബയോണിക് ഐ. ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൂന്ന് അന്ധരില്‍ ബയോണിക് ഐ ഘടിപ്പിച്ച് പരീക്ഷണം നടത്തി വിജയിച്ചതോടെയാണ് കമ്പനി വാര്‍ത്ത പുറത്തുവിട്ടത്. അന്ധര്‍ക്ക് സഹായകരമാണെങ്കിലും വന്‍വിലയാണ് ബയോണിക് ഐക്കു കമ്പനി ഈടാക്കുന്നത്. 14 ലക്ഷം മുതല്‍ 32 ലക്ഷം വരെയാണ് ഇതിന്റെ വില (mangalam). | ||
| ====================================================== |
Thursday, November 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment