Tuesday, November 2, 2010

അഴിമതി നമ്മുടെ ശാപം

ആദര്‍ശ്‌ അഴിമതി: 
സിബിഐ, ആദായനികുതി വകുപ്പ്‌ അന്വേഷണം വരും
ന്യൂഡല്‍ഹി: ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി വിവാദത്തെക്കുറിച്ച്‌ സിബിഐ- ആദായ നികുതി വകുപ്പ്‌ അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നു. കെട്ടിടം ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്‌ .

നാവിക സേനാ തലവന്‍ അഡ്‌മിറല്‍ നിര്‍മല്‍ വര്‍മയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമാകും പ്രതിരോധ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുക. നാളെയാകും അദ്ദേഹം റിപ്പോര്‍ട്ട്‌ നല്‍കുക.

സംഭവത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്‌ പ്രഥമദൃഷ്‌ട്യായുളള കണ്ടെത്തല്‍. സുരക്ഷാ പരിഗണനയുടെ പേരില്‍ കെട്ടിടം പൊളിച്ചു നീക്കുന്നതും പരിഗണിക്കുന്നുണ്ട്‌ . 

No comments:

Post a Comment