Friday, November 5, 2010

ഫാ. പനയ്‌ക്കല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ സ്‌ഥാനമൊഴിഞ്ഞു
കൊച്ചി: ഇരുപതു വര്‍ഷത്തെ സേവനത്തിനുശേഷം ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ സ്‌ഥാനം ഒഴിഞ്ഞു. വിന്‍സെന്‍ഷ്യന്‍ സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സ്‌ഥാനമൊഴിയല്‍.

ഫാ. മാത്യു ഇലവുങ്കല്‍ ആണ്‌ പുതിയ ഡയറക്‌ടര്‍. ഇപ്പോള്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ ഡല്‍ഹി ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറാണ്‌ ഫാ. ഇലവുങ്കല്‍.

ഇന്ത്യയില്‍ തന്നെ ധ്യാനകേന്ദ്രമെന്ന സങ്കല്‍പ്പത്തിന്‌ മുരിങ്ങൂരില്‍ തുടക്കമിട്ടതും കേരളത്തിലാദ്യമായി എയ്‌ഡ്സ്‌ രോഗികള്‍ക്കു പുനരധിവാസ കേന്ദ്രം ആരംഭിച്ചതും ഫാ. പനയ്‌ക്കലാണ്‌.

ഇവിടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എണ്ണൂറോളം പേര്‍ താമസിക്കുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ കേന്ദ്രമുണ്ട്‌.

ഇതിനകം 1.60 കോടി പേര്‍ ഇവിടത്തെ ധ്യാനത്തിനു സംബന്ധിച്ചതായാണു കണക്ക്‌. എട്ടു ഭാഷകളില്‍ ധ്യാനത്തിനുള്ള സൗകര്യമുണ്ട്‌. (mangalam)
======================================================

No comments:

Post a Comment