| യാചകവേഷത്തില്‍ കഞ്ചാവ് വില്‍പ്പന |
| കുറവിലങ്ങാട്: ഭിക്ഷാടന മാഫിയ കുറവിലങ്ങാട്ട് പിടിമുറുക്കുന്നു. ടൗണിലും പരിസരങ്ങളിലും ക്യാമ്പ് ചെയ്യുന്ന അന്യസംസ്‌ഥാന ഭിക്ഷാടക സംഘമാണ് മേഖലയിലെ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നത്. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്‌കൂള്‍-കോളജ് പരിസരങ്ങളിലും മാര്‍ക്കറ്റിലും കറങ്ങി ഇരകളെ വലവീശി പിടിക്കുകയാണ്. ആവശ്യക്കാരെ അന്വേഷിച്ച് കണ്ടെത്തി കഞ്ചാവ് പൊതികള്‍ പരസ്യമായി കൈമാറുന്നതിനും ഇക്കൂട്ടര്‍ക്ക് മടിയില്ല. പ്രദേശവാസികളായ ചിലരുടെ പിന്‍ബലത്തിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. സാധനം ആവശ്യത്തിന് എത്തിച്ചുകൊടുക്കുന്നതിനും പ്രദേശവാസികള്‍ പങ്കുവഹിക്കുന്നുണ്ട്. കിഴക്കന്‍ മേഖലകളില്‍നിന്നുള്ള സ്വകാര്യബസില്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും സൂചനയുണ്ട്. ചെറുസംഘങ്ങളായി വില്‍പ്പന നടത്തുന്നവര്‍ വൈകുന്നേരത്തോടെ ബൈപ്പാസ് റോഡില്‍ കേന്ദ്രീകരിക്കും. തുടര്‍ന്ന് ലഹരി മൂക്കുന്ന സംഘം പരസ്‌പരം വഴക്കടിക്കുകയും അടിപിടിയില്‍ കലാശിക്കുന്നതോടെ സംഘത്തിലുള്ളവര്‍ തന്നെയാണ് വില്‍പ്പനയുടെ രഹസ്യം പുറത്തുവിടുന്നത്. കഴിഞ്ഞദിവസം ബൈപ്പാസ് റോഡില്‍ ലഹരി തലയ്‌ക്കുപിടിച്ച മധ്യവയസ്‌കന്‍ സംഘത്തിലെ അഞ്ചുവയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ടൗണിലെ വ്യാപാരി ചോദ്യം ചെയ്‌തിരുന്നു. ബൈപ്പാസ് റോഡിലൂടെ വ്യാപാരിയും സുഹൃത്തുക്കളും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞിനെ സംഘത്തലവന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഈ സമയം പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുള്ള സംഘം ലഹരി തലയ്‌ക്കു പിടിച്ച് അടുത്തുതന്നെയുണ്ട്. വ്യാപാരി വാഹനം നിര്‍ത്തിയതോടെ അയാളുടെ പിടിയില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെടുകയാണുണ്ടായത്.ഒരു പൊതി കഞ്ചാവ് ഉപയോഗിച്ച് അഞ്ച് ബീഡികള്‍ വരെ തെറുക്കാം. ഒരു പൊതിക്ക് നൂറുമുതല്‍ നൂറ്റമ്പത് വരെയാണ് വില ഈടാക്കുന്നത്. തൊഴിലാളികള്‍ എത്തുന്ന സമയം നോക്കി മാര്‍ക്കറ്റിലും ടൗണിലെ പ്രത്യേക സ്‌ഥലങ്ങളിലും കേന്ദ്രീകരിക്കുന്ന സംഘാംഗങ്ങള്‍ക്ക് പ്രദേശവാസികളുടെ പിന്തുണയുണ്ട്. നേരത്തെ കുറവിലങ്ങാട് ടൗണിലും തോട്ടുവായിലും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നവരും കുര്യം കോളനിയില്‍ താമസിച്ച് ഭിക്ഷാടനം നടത്തുന്ന ഒരാളും വില്‍പ്പനയ്‌ക്ക് സഹായിക്കുന്നതായും സൂചനയുണ്ട്. ================================================= |
Saturday, November 27, 2010
കഞ്ചാവ് വില്‍പ്പന
Subscribe to:
Post Comments (Atom)
No comments:
Post a Comment