മസ്തിഷ്‌കാഘാതത്തെ കരുതിയിരിക്കുക
പെട്ടെന്നുണ്ടാകുന്ന മസ്തിഷ്‌കാഘാതം വ്യക്തിക്കും സമൂഹത്തിനും രാഷ് ട്രത്തിനും വളരെയധികം കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമോ, തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്നതുമൂലമോ പെട്ടെന്നുണ്ടാകുന്ന അവസ്ഥയെയാണ് മസ്തിഷ്‌കാഘാതം എന്നു പറയുന്നത്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ അടവാണ് പ്രധാന കാരണം. രക്തക്കുഴല്‍ അടഞ്ഞുകഴിഞ്ഞാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തലച്ചോറിന്റെ ആ ഭാഗത്തിന് തകരാറ്‌സംഭവിക്കുന്നു. രക്തധമനി പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുന്ന മസ്തിഷ്‌കാഘാതം വളരെ ഗുരുതരമായതാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണമാണ് മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക് (STROKE). പ്രതിവര്‍ഷം ലോകത്തില്‍ 15 ദശലക്ഷം ആളുകള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നു. ഇവരില്‍ 5 ദശലക്ഷം പേര്‍ മരിക്കുന്നു. 5 ദശലക്ഷം പേര്‍ രോഗാതുരരായി പരസഹായമില്ലാതെ ജീവിക്കാന്‍പറ്റാത്ത അവസ്ഥയെ പ്രാപിക്കുന്നു.
വികസിത രാജ്യങ്ങളിലെ ആരോഗ്യ ചികിത്സാചെലവിന്റെ 2-4 ശതമാനം മസ്തിഷ്‌കാഘാത ചികിത്സയ്ക്ക് വേണ്ടിയാണ് നീക്കിവെക്കേണ്ടിവരുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ലക്ഷത്തില്‍ 120 മുതല്‍ 180 പേര്‍ക്ക് മസ്തിഷ്‌കാഘാതമുണ്ടാകുന്നു. ഇന്ത്യയില്‍ ഇത് ഏകദേശം 140 മുതല്‍ 200 വരെയാണ്. കേരളത്തില്‍ ലക്ഷത്തില്‍ 115-120 പേര്‍ക്ക് മസ്തിഷ്‌കാഘാതമുണ്ടാകുന്നു.
മസ്തിഷ്‌കാഘാതത്തില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍
1. പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളരുക (പക്ഷാഘാതം), മുഖം കോടിപ്പോവുക.
2. പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക.
3. പെട്ടെന്ന് നില്‍ക്കുമ്പോഴും നടക്കുമ്പോഴും ആടിപ്പോവുക.
4. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക.
6. പെട്ടെന്ന് ബോധം നഷ്ടപ്പെടുക.
6. ഭക്ഷണവും വെള്ളവും ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്.
ചുരുക്കത്തില്‍ മസ്തിഷ്‌കാഘാതം തലച്ചോറിന്റെ ഏതു പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.
രക്തക്കുഴലുകളുടെ തകരാറാണ് മസ്തിഷ്‌കാഘാതത്തിന് കാരണം. ഈ തകരാറ് സംഭവിക്കാന്‍ അനവധി കാരണങ്ങളുണ്ട്. മസ്തിഷ്‌കാഘാതം പെട്ടെന്നുണ്ടാവുന്നതാണെങ്കിലും അതിനുകാരണമായ രക്തക്കുഴലുകളുടെ തകരാറ് മെല്ലെ, മെല്ലെ, വര്‍ഷങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് തകരാറ് സംഭവിക്കാനുള്ള പ്രധാന കാരണങ്ങള്‍.
* അമിതമായ രക്തസമ്മര്‍ദം (ബി.പി. അഥവാ പ്രഷര്‍)
* പ്രമേഹം
* പുകവലി
* രക്തത്തിലെ കൊഴുപ്പ് കൂടുതല്‍
* വ്യായാമം കുറഞ്ഞ ജീവിതരീതി
* ഹൃദയസംബന്ധമായ രോഗങ്ങള്‍
* വാര്‍ധക്യം (65 വയസ്സിന് മുകളില്‍ പ്രായം)
* പാരമ്പര്യ ഘടകങ്ങള്‍
ഇവയില്‍ പലതും (അമിതമായ രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, രക്തത്തിലെ കൊഴുപ്പ് കൂടുതല്‍, വ്യായാമം കുറഞ്ഞ ജീവിതരീതി, ഹൃദയസംബന്ധമായ രോഗങ്ങള്‍) നിയന്ത്രിക്കുകയോ മാറ്റുകയോ ചെയ്യാവുന്നതാണ്.
രക്തക്കുഴല്‍പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുന്നതരം മസ്തിഷ്‌കാഘാതത്തിന് പ്രധാന കാരണം അമിതമായ രക്തസമ്മര്‍ദമാണ്.
രക്തക്കുഴല്‍ അടഞ്ഞുപോകുന്നതരം മസ്തിഷ്‌കാഘാതത്തിന് കാരണം മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നോ അമിതമായ രക്തസമ്മര്‍ദം ഉള്‍പ്പെടെ മറ്റു നിരവധിയോ ആകാം.
മസ്തിഷ്‌കാഘാതം സാധാരണ പ്രായമുള്ളവര്‍ക്കാണ് സംഭവിക്കുക-രക്തക്കുഴലുകള്‍ കാലക്രമേണ തകരാറിലായി ഒടുവില്‍ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോള്‍.
ചെറുപ്രായത്തില്‍ മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍, അതിന് വ്യത്യസ്തമായ കാരണങ്ങള്‍ ഉണ്ടാകാം. കാരണം നിശ്ചയിക്കുവാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നേക്കാം.
മസ്തിഷ്‌കാഘാത ചികിത്സ
മസ്തിഷ്‌കാഘാതത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. രക്തധമനിയിലെ തടസ്സമാണോ, രക്തസ്രാവമാണോ എന്ന് ഉടന്‍ തിരിച്ചറിയുന്നതിന് തലയുടെ സി.ടി. സ്‌കാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ രക്തധമനിയിലെ തടസ്സത്തിന്റെ തീവ്രതയും മസ്തിഷ്‌കാഘാതത്തിന്റെ വലിപ്പവും അറിയുന്നതിന് എം.ആര്‍.ഐ. സ്‌കാന്‍ (MRI) വളരെയധികം ഉപയോഗപ്രദമാണ്. രക്തക്കുഴല്‍ അടഞ്ഞുപോയ മസ്തിഷ്‌കാഘാതത്തിന് രക്തക്കട്ടി അലിയിക്കുന്നതിനുള്ള മരുന്ന് കൊടുക്കുന്ന രീതിയെ 'ത്രോംബോലൈറ്റിക്ക് ചികിത്സാ രീതി' (Thrombolytic treatment) എന്നുപറയുന്നു.
സിരകളിലൂടെ മരുന്ന് കുത്തിവെച്ചും (Intervenous) ധമനികളിലൂടെ കത്തീറ്റര്‍ (പ്രത്യേകതരം നേര്‍ത്ത ട്യൂബുകള്‍-Intra Arterial) കടത്തിവിട്ടും ഈ ചികിത്സ നടത്താവുന്നതാണ്. ആദ്യത്തെ രീതിയില്‍ രോഗലക്ഷണം തുടങ്ങി നാലര മണിക്കൂറിനുള്ളിലും രണ്ടാമത്തെ രീതിയില്‍ ആറ് മണിക്കൂറിനുള്ളിലുമാണ് ചികിത്സ നടത്താന്‍ സാധാരണയായി കഴിയുക. അതുകൊണ്ടുതന്നെ സമയപരിധി ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ഈ ചികിത്സ തക്കസമയത്ത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ മസ്തിഷ്‌കാഘാതത്തിന്റെ വ്യാപ്തി വര്‍ധിക്കാതിരിക്കാനും കൂടുതല്‍ രക്തക്കുഴലുകള്‍ അടഞ്ഞു പോകാതിരിക്കുവാനുമുള്ള ചികിത്സയാണ് നിര്‍ദേശിക്കുക.
തലച്ചോറിലെ രക്തസ്രാവം മൂലമുണ്ടാകുന്ന മസ്തിഷ്‌കാഘാതത്തില്‍ തലച്ചോറിനുപറ്റുന്ന തകരാറ് കുറയ്ക്കുവാനും നീര് കുറയ്ക്കുവാനും രക്തസമ്മര്‍ദം നിയന്ത്രിക്കുവാനുമായി മരുന്നുകള്‍ കൊടുക്കുന്നു. തീവ്ര പരിചരണം ആദ്യഘട്ടങ്ങളില്‍ വളരെ സഹായിക്കും. രണ്ടുതരം മസ്തിഷ്‌കാഘാതത്തിലും പ്രത്യേക സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരാം. സാധാരണ അമിതമായ നീരിനാല്‍ ജീവന് അപകട സാധ്യത കാണുമ്പോഴാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുക. മസ്തിഷ്‌കാഘാതത്തില്‍ തലച്ചോറിനുപറ്റുന്ന തകരാറ് കുറയ്ക്കുവാന്‍ ശസ്ത്രക്രിയ സഹായിക്കില്ല. ഒരുതവണ മസ്തിഷ്‌കാഘാതമുണ്ടായ രോഗികള്‍ക്ക് ഭാവിയില്‍ ഇതുവരാതിരിക്കുവാനുള്ള മരുന്നുകള്‍ ആജീവനാന്തം കഴിക്കേണ്ടതാണ്. മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദം, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കല്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
ഡോ. വി.ജി. പ്രദീപ്കുമാര്‍
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (mathrubhumi)

============================================
No comments:
Post a Comment