Tuesday, November 2, 2010

യേശുദാസിന്റെ കച്ചേരി നവംബര്‍ 17ന് കുവൈത്തില്‍
Posted on: 02 Nov 2010

കുവൈത്ത്: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കര്‍ണാട്ടിക് സംഗീതക്കച്ചേരി 17ന് മൈദാന്‍ ഹവാലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. സംഗീതത്തോടുള്ള അകമഴിഞ്ഞ ആരാധനയും യേശുദാസിനോടുള്ള അടുപ്പവുമാണ് യേശുദാസിന്റെ സംഗീതക്കച്ചേരി പതിവായി സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് കുവൈത്തിലെ ഉഡുപ്പി ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉഡുപ്പി റസ്റ്റോറന്റുകളുടെ ഉടമയും സംഘാടകനുമായ വെങ്കിട്ട രാമന്‍പോറ്റി പറഞ്ഞു.

ഇന്ത്യയിലെയും കുവൈത്തിലെയും റസ്റ്റോറന്റുകളിലും ഓഡിറ്റോറിയങ്ങളിലും സദാ ശാസ്ത്രീയ ഗീതം കേള്‍പ്പിക്കാനാണ് തനിക്ക് താത്പര്യമെന്നും പോറ്റി അറിയിച്ചു.

പരിപാടിക്കുള്ള പാസിനായി 7, 5 ദിനാര്‍ നിരക്കാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കുന്നതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ്‌കൃഷ്ണ, വെങ്കിട്ടരാമന്‍ പോറ്റി, ബാലകൃഷ്ണ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment