വേലു വധിക്കാന്‍ ശ്രമിച്ചെന്ന് നടി ഭാഗ്യാഞ്ജലി
Posted on: 02 Nov 2010
ചെന്നൈ: ഒന്നിച്ച് അഭിനയിച്ച നടന്‍ വേലുവിന്റെ ഭാഗത്തുനിന്നുണ്ടായത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് തമിഴ് പുതുമുഖനടി ഭാഗ്യാഞ്ജലി അറിയിച്ചു. ആഗസ്ത് 12ന് 3.30ന് തീവണ്ടിയില്‍ വെച്ചും ഒക്ടോബര്‍ എട്ടിന് പുരസവാക്കത്തെ നടന്റെ വീട്ടില്‍ വെച്ചുമാണ് കൊലപാതകശ്രമം നടന്നതെന്നും ഭാഗ്യാഞ്ജലി അറിയിച്ചു. തനിക്ക് നേരെ നടന്നത് പീഡനശ്രമമാണെന്ന വാര്‍ത്ത ഭാഗ്യാഞ്ജലി നിഷേധിച്ചു. വധഭീഷണി ഫോണ്‍ വഴി തുടരുകയാണെന്ന് ഭാഗ്യാഞ്ജലി പറഞ്ഞു.ഭാഗ്യാഞ്ജലി നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും വേലുവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിരിക്കയാണെന്നും സിറ്റിപോലീസ് അറിയിച്ചു.
ആഗസ്ത് 12ന് ചെന്നൈയില്‍ നിന്ന് വൈകിട്ട് 3.20നുള്ള തിരുവനന്തപുരം എക്സ്പ്രസ്സില്‍ എറണാകുളത്തേക്ക് പോകാനായി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. തീവണ്ടിയില്‍ കയറിയ ഉടന്‍ നടന്‍ വേലുവും കയറി ഇരുന്നു. പരിഭ്രാന്തയായ ഞാനും അമ്മയും ട്രെയിനില്‍നിന്ന് പുറത്തിറങ്ങി. പ്ലാറ്റ്‌ഫോമില്‍ നിന്ന് വെള്ളം വാങ്ങിയശേഷം വീണ്ടും വണ്ടിയില്‍കയറി. അപ്പോള്‍ വേലുവിനെ കണ്ടില്ല. സമീപത്തിരുന്നവര്‍ വേലു ബാഗുമായി രക്ഷപ്പെട്ടതായി പറഞ്ഞു. പിന്നീട് അല്പസമയത്തിനുശേഷം വേലുവിന്റെ അമ്മയുടെ ഫോണ്‍വന്നു. വേലു ഭാഗ്യാഞ്ജലിയെ കൊലപ്പെടുത്താനായി നടക്കുന്നുവെന്നായിരുന്നു ഫോണ്‍.
തുടര്‍ന്ന് റെയില്‍വേ പോലീസ് തന്നെയും കൂട്ടി എല്ലാ ബോഗികളിലും പരിശോധന നടത്തി. പക്ഷേ വേലുവിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ വേലു രക്ഷപ്പെട്ടിരുന്നു. പിന്നീട് ഒക്ടോബര്‍ എട്ടിന് സിനിമയുടെ ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തി. അപ്പോള്‍ വേലുവിന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് തന്റെ ബാഗ് തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടു. പുരസവാക്കത്തെ വീട്ടില്‍ എത്തിയാല്‍ ബാഗ് തരാമെന്നും പറഞ്ഞു. അമ്മയോടൊപ്പമാണ് വീട്ടിലെത്തിയത്. വീട്ടില്‍ വേലുവിന്റെ സഹോദരിയെ മാത്രമേ ആദ്യം കണ്ടിരുന്നുള്ളൂ. സഹോദരി ഒരു മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ മരക്കഷ്ണവുമായെത്തിയ വേലു തന്റെ കാല്‍മുട്ടിന് അടിച്ചു. പിന്നീട് കത്തികാട്ടി പല രേഖകളിലും ഒപ്പുവെപ്പിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടശേഷവും ഭീഷണി തുടര്‍ന്നതിനാലാണ് എറണാകുളം പോലീസില്‍ പരാതി നല്‍കിയതെന്നും ഭാഗ്യാഞ്ജലി പറഞ്ഞു. പരാതി ചെന്നൈ ഡി.ജി.പി. വഴി ചെന്നൈ സിറ്റി പോലീസിന് കൈമാറി.(mathrubhumi)
No comments:
Post a Comment