Saturday, November 27, 2010

ഭൂമികേസില്‍ യെദ്യൂരപ്പയ്ക്ക് ലോകായുക്ത നോട്ടീസയച്ചു

Posted on: 28 Nov 2010

മുഖ്യമന്ത്രിക്ക് തിരിച്ചടി

ബാംഗ്ലൂര്‍: ചട്ടം ലംഘിച്ചു കൊണ്ട് മക്കള്‍ക്ക് ഭൂമി പതിച്ചുനല്‍കിയ (ഡിനോട്ടിഫൈ) കേസില്‍ ലോകായുക്ത കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂ രപ്പയ്ക്ക് നോട്ടീസയച്ചു. ജനതാദള്‍-എസ്. സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദത്തെപ്പോലും അതിജീവിച്ച് മുഖ്യമന്ത്രിക്കസേര തത്കാലം രക്ഷിച്ച യെദ്യൂരപ്പയ്ക്ക് ഇത് വലിയ തിരിച്ചടിയായി.

യെദ്യൂരപ്പ ചട്ടം ലംഘിച്ച് മക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റു തത്പര കക്ഷികള്‍ക്കും ഭൂമി പതിച്ചുനല്‍കിയെന്ന് കാണിച്ച് പതിനാലു പരാതികളാണ് കുമാരസ്വാമി ലോകായുക്തയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ എട്ടെണ്ണം അന്വേഷണത്തിനുശേഷം ഉപേക്ഷിച്ചിരുന്നു. ബാക്കി ആറു കേസുകളില്‍ ഒന്നിലാണ് നോട്ടീസയച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം മക്കള്‍ക്ക് പതിച്ചുനല്‍കി
 കേസാണിത്.

അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന ലോകായുക്തയുടെ റിപ്പോര്‍ട്ടുകള്‍ക്കു മേല്‍ കര്‍ണാടക സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ആരോപിച്ചു. വിവിധ കേസുകളിലായി നിരവധി റിപ്പോര്‍ട്ടുകള്‍ തന്റെനേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയെക്കുറിച്ച് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഹെഗ്‌ഡെ ശനിയാഴ്ച തുറന്നടിച്ചു. ഇവയില്‍ ഏറ്റവും പ്രധാനം അനധികൃത ഖനനത്തിനെതിരെ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്.

അനധികൃത ഖനനത്തിനെതിരെ ഹെഗ്‌ഡെ ഈയിടെയാണ്‌റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിലുള്‍പ്പെട്ടവരെ പിടികൂടാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ലോകായുക്തയുടെ റിപ്പോര്‍ട്ടുകളിന്മേല്‍നടപടിയെടുക്കാത്തതിനു പുറമെ, ഭൂമിവിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് ലോകായുക്തയുടെ സമ്മതമോ അറിവോ ഇല്ലാതെയാണെന്ന് ഹെഗ്‌ഡെ പറഞ്ഞു. ഇതു സംബന്ധിച്ച് ലോകായുക്ത ഇപ്പോള്‍ തന്നെ കേസന്വേഷിക്കുന്നുണ്ട്. ലോകായുക്തയുടെ അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതിനെ വെള്ളിയാഴ്ച ഹെഗ്‌ഡെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാറിന്റെ കീഴിലുള്ള ഒരു പ്രത്യേക ഏജന്‍സിഅന്വേഷണം നടത്തുന്നതിനിടെ സര്‍ക്കാര്‍ തന്നെ അതിന് ഇടംകോലിടുന്നത് കടുത്ത അന്യായമാണെന്ന്അദ്ദേഹം പറഞ്ഞു. വിശ്വാസമില്ലാത്തപക്ഷം ലോകായുക്തയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് ഉത്തരവിടാമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment