Saturday, November 27, 2010

സ്ത്രീധന പീഡനം: മുന്‍ വൈസ് ചാന്‍സലര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവ്
Posted on: 28 Nov 2010




ചെന്നൈ: മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പെരിയാര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാമലിംഗത്തെ (70) അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ച് സേലം ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. മരുമകള്‍ സംഗീതയോട് സ്ത്രീധനം ആവശ്യപ്പെട്ട് അപമര്യാദയായി പെരുമാറിയതിനാണു ശിക്ഷ. സംഗീതയുടെ പരാതിയില്‍ 2003-ല്‍ രാമലിംഗം, മകനും സംഗീതയുടെ ഭര്‍ത്താവുമായ രാജീവല്‍ സേതുപതി, രാജീവല്‍ സേതുപതിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.

കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍, കാര്‍, പണം തുടങ്ങിയവ ആവശ്യപ്പെട്ട് ഇവരെല്ലാം പീഡിപ്പിച്ചുവെന്നും രാമലിംഗം അപമര്യാദയായി പെരുമാറിയെന്നും സംഗീത പരാതിയില്‍ വെളിപ്പെടുത്തുന്നു.

No comments:

Post a Comment