Sunday, November 28, 2010

മൗണ്ട് ബ്രൊമോയില്‍ ലാവാ പ്രവാഹം
Posted on: 28 Nov 2010

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയുടെ കിഴക്കന്‍ പ്രദേശത്ത് മൗണ്ട് ബ്രൊമോ അഗ്നിപര്‍വതത്തില്‍ നിന്ന് ലാവാപ്രവാഹം തുടങ്ങി. അപകടമേഖലയാണെങ്കിലും വോള്‍ക്കാനോ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണിത്. എന്നാല്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൗണ്ട് ബ്രൊമോയില്‍ നിന്ന് ചാരവും പുകയും ഉയരുന്നുണ്ട്. അപകടകരമായ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

2004 ലാണ് അവസാനമായി മൗണ്ട് ബ്രൊമോ തീ തുപ്പിയത്. അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് കുപ്രസിദ്ധമാണിവിടെ. എന്നാല്‍ മൗണ്ട് ബ്രൊമോയുടെ ലാവാ പ്രവാഹം കാണാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്താറുണ്ട്. ലാവാ പ്രവാഹം കൂടുതല്‍ അപകരമായാല്‍ ഈ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു. 

=================================================

No comments:

Post a Comment