യന്ത്ര ഊഞ്ഞാലില്‍ മുടി കുരുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
Posted on: 28 Nov 2010
മണ്ണാര്‍ക്കാടിനടുത്ത് ചിറക്കല്‍പ്പടി തൃക്കള്ളൂര്‍ അത്തിയന്‍കാട്ടില്‍ ബാലചന്ദ്രന്‍ എന്ന മണിയുടെയും നളിനിയുടെയും മകള്‍ ശ്രീമഞ്ജു (18) ആണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് മരിച്ചത്. കോട്ടപ്പുറം എസ്.എന്‍. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്‍റര്‍ ഒന്നാംവര്‍ഷ ടി.ടി.സി. വിദ്യാര്‍ഥിനിയാണ്.
നവംബര്‍ 21ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് ആസ്പത്രിപ്പടി കിനാതിയില്‍ മൈതാനിയില്‍ നടന്നിരുന്ന ബക്രീദ്‌ഫെസ്റ്റിവെലിന്റെ കാര്‍ണിവല്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു ശ്രീമഞ്ജു. യന്ത്രഊഞ്ഞാല്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഊഞ്ഞാലിലിരുന്ന ശ്രീമഞ്ജുവിന്റെ തലമുടി യന്ത്രഊഞ്ഞാലിന്റെ പെട്ടിയിലെ ജോയന്‍റില്‍ കുടുങ്ങി ചുറ്റുകയായിരുന്നു.
തലയുടെ വലതുഭാഗം തൊലിയോടുകൂടി മുടി അടര്‍ന്ന ശ്രീമഞ്ജുവിനെ കുട്ടികള്‍ ബഹളംവെച്ച് യന്ത്രഊഞ്ഞാല്‍ നിര്‍ത്തിച്ചാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്ക് തൃക്കള്ളൂരിലുള്ള അത്തിയന്‍കാട്ട് വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു. അപകടത്തെത്തുടര്‍ന്ന് ഞായറാഴ്ചതന്നെ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചിരുന്നു. അഞ്ജു, മനു എന്നിവരാണ് ശ്രീമഞ്ജുവിന്റെ സഹോദരങ്ങള്‍
====================================================================.
No comments:
Post a Comment