ടെലിഫോണ്‍ബില്‍ അടയ്ക്കാം, യന്ത്രം വഴി
Published on Sunday, November 28, 2010 - 9:41 AM GMT ( 1 hour 45 min ago)
കൊല്ലം: ടെലിഫോണ്‍ ബില്ലിന്റെ പണം സ്വീകരിക്കാന്‍ ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ള യന്ത്രം തയ്യാര്‍. ചിന്നക്കട കമ്പിത്തപാല്‍ ഓഫിസിനുമുന്നിലാണ് 'എനിടൈം ടെല്ലിങ് മെഷിന്‍' എന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. അവധിദിവസമടക്കം എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പണമടയ്ക്കാം. ടച്ച്‌സ്‌ക്രീനില്‍ ടെലിഫോണ്‍നമ്പര്‍ രേഖപ്പെടുത്തിയാല്‍ ബില്‍തുക തെളിയും. ഇതിനുശേഷം നോട്ട് സ്വീകരിക്കുന്ന ഭാഗത്ത് നോട്ടുകള്‍ ഓരോന്നായി വെച്ചുകൊടുക്കണം.
കള്ളനോട്ടാണെങ്കില്‍ യന്ത്രത്തിനകത്തേക്ക് പോകില്ല. നോട്ടുകളെല്ലാം പോയിക്കഴിഞ്ഞാല്‍ ഉടന്‍ പണമടച്ച രസീത് ലഭിക്കും. അഞ്ചുരൂപ മുതല്‍ മുകളിലോട്ടുള്ള തുകയുടെ നോട്ടുകള്‍മാത്രമേ സ്വീകരിക്കുകയുള്ളൂ. നാണയം സ്വീകരിക്കില്ല. ബില്‍തുക റൗണ്ടായിമാത്രമേ അടയ്ക്കാന്‍ കഴിയൂ. ബാലന്‍സ്തുക അടുത്തബില്ലില്‍ കുറഞ്ഞുവരുമെന്ന് ടെലികോം അക്കൗണ്ടന്റ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. മൊബൈല്‍ബില്ലും ഇതില്‍ അടയ്ക്കാം.

=============================================
No comments:
Post a Comment