Saturday, November 27, 2010


രണ്ടു വയസ്സുകാരിയെ ഉറുമ്പരിച്ചനിലയില്‍ കണ്ട 

സംഭവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

കൊട്ടാരക്കര: കൊട്ടറ മിയ്യണ്ണൂരില്‍ രണ്ടുവയസ്സുകാരിയെ ഉറുമ്പരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചുവന്ന രാജന്‍പിള്ളയെ (54) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
വെളിയം സ്വദേശിനി സുശീലയുടെ മകള്‍ രമ്യയെ ആണ് പട്ടിണികിടന്നു ഉറുമ്പരിച്ചും അവശനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യയെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.  ആഹാരവും വെള്ളവും കിട്ടാതെ അവശനിലയിലായിരുന്ന രമ്യ  ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടുണ്ട്. ഭാഗികമായി അപകടനില തരണം ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ജി.എം അശോക്കുമാര്‍ പറഞ്ഞു.  സംഭവമറിഞ്ഞെത്തിയ ശിശുക്ഷേമസമിതി അധികൃതര്‍ക്ക് രമ്യയെ കൈമാറാനുള്ള നടപടികളും പൂര്‍ത്തിയായി. കൊട്ടറ അലയമണ്‍ കുന്നില്‍ റബര്‍തോട്ടത്തിലെ തകരഷെഡില്‍ രാജന്‍പിള്ളക്കൊപ്പമാണ് സുശീല താമസിച്ചുവന്നത്. ഭാര്യയുമായി പിണങ്ങി വര്‍ഷങ്ങളായി രാജന്‍പിള്ള കൊട്ടറയിലാണ് താമസിക്കുന്നത്. ഇയാള്‍ സുശീലക്കൊപ്പം താമസമാക്കിയിട്ട്  രണ്ട് മാസത്തോളമാകുന്നു. സുശീലയുടെ ആദ്യബന്ധത്തിലുള്ള കുട്ടിയാണ് രമ്യ.
============================================

No comments:

Post a Comment