പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നത് ശ്വാസകോശാര്‍ബുദം ചെറുക്കും
Published on Tuesday, November 2, 2010 - 3:43 PM GMT ( 2 days 18 hours ago)
വാഷിങ്ടണ്‍:
പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദം ചെറുക്കും. സ്ഥിരമായി പുക വലി ശീലമാക്കിയിരിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.
'വിവിധ തരം പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ശ്വാസകോശ അര്‍ബുദം ചെറുക്കാന്‍ കഴിയും. മുന്തിരി, ആപ്പിള്‍, മാസാംബി തുടങ്ങിയ പഴങ്ങളുടെ ജ്യൂസുകള്‍ ഇടക്കിടെ കഴിക്കുന്നത് വളരെ ഉത്തമമാണ്്. ' ഗവേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കിലെ നാഷണല്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ എച്ച്.ബാസ് ബ്യൂനോഡി മെസ്കി പറയുന്നു.
=============================================
No comments:
Post a Comment